ETV Bharat / state

രാജകീയ പദവിയില്‍ മൂട്ടിപ്പഴം - കൗതുകമുണർത്തി

പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന നേര്യമംഗലം വനത്തിലും മാങ്കുളം വനത്തിലുമെല്ലാം മൂട്ടിപ്പഴങ്ങള്‍ ധാരാളമായി കാണാം

കൗതുകമുണർത്തി മൂട്ടിപ്പഴം
author img

By

Published : Jul 27, 2019, 9:25 PM IST

Updated : Jul 27, 2019, 11:07 PM IST

ഇടുക്കി: രുചിയുടെ വൈവിധ്യവും കാഴ്ചയുടെ സൗന്ദര്യവും കൊണ്ട് ശ്രദ്ധയാകർഷിച്ച് മൂട്ടിപ്പഴം. കായ്‌കളുടെ വർണഭംഗിയും ഉൾക്കാമ്പിന്‍റെ മധുരവും വൈറ്റമിനുകളുടെയും ധാതുക്കളുടെയും സമ്പന്നതയും കൊണ്ട് ആരും കൊതിക്കുന്ന കായ്കനി. കഴിഞ്ഞ കുറെ ദിവസങ്ങളായി പഴങ്ങള്‍ക്കിടയില്‍ ഹൈറേഞ്ചിലെ മൂട്ടിപ്പഴമാണ് താരം. ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന മൂട്ടിപ്പഴത്തിന് വളരെപ്പെട്ടന്നായിരുന്നു രാജകീയ പദവി ലഭിച്ചത്. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാത കടന്നു പോകുന്ന നേര്യമംഗലം വനമേഖലയിലൂടെ ജൂലൈമാസത്തില്‍ സഞ്ചരിച്ചാല്‍ മൂട്ടിപ്പഴം വില്‍ക്കുന്ന ആദിവാസി യുവാക്കളെയും ധാരാളമായി കാണാം.

രാജകീയ പദവിയില്‍ മൂട്ടിപ്പഴം

പഴത്തിന്‍റെ പ്രാധാന്യമോ ഗുണമോ തിരിച്ചറിയപ്പെടാതിരുന്നതിനാല്‍ കിണഞ്ഞ് ശ്രമിച്ചാല്‍ പോലും പറിച്ച് കൊണ്ടു വരുന്നതിന്‍റെ പകുതി പോലും ഇവര്‍ക്ക് വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ കഴിഞ്ഞ ഒരു മാസമായി കാര്യങ്ങളാകെ മാറി. കാട്ടുപഴമായിരുന്ന മൂട്ടിപ്പഴം നാട്ടിലെ താരമായതോടെ പഴത്തിന് ആവശ്യക്കാരേറെയാണ്. മുമ്പ് എത്ര പറഞ്ഞാലും വാങ്ങാന്‍ വിസമ്മതിച്ചിരുന്നവര്‍ പഴം ചോദിച്ച് വാങ്ങുന്നു. മൂപ്പെത്തും മുമ്പെ അച്ചാറിടാനും രക്തത്തില്‍ കൗണ്ട് വര്‍ധിപ്പിക്കാനും മൂട്ടിപ്പഴം ഉത്തമമെന്ന് വീട്ടമ്മയായ സുമ പറയുന്നു.

നാട്ടിലെ താരമാകും മുമ്പെ മൂട്ടിപ്പുളിയെന്നായിരുന്നു ആദിവാസികള്‍ മൂട്ടിപ്പഴത്തെ വിളിച്ചിരുന്നത്. പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന നേര്യമംഗലം വനത്തിലും മാങ്കുളം വനത്തിലുമെല്ലാം മൂട്ടിപ്പഴങ്ങള്‍ ധാരാളമായി കാണാം. വനത്തില്‍ ചുറ്റിത്തിരിയുന്ന ആദിവാസികളും കാട്ടുമൃഗങ്ങളും മാത്രമാണ് ഇതുവരെ മൂട്ടിപ്പഴം ഭക്ഷിച്ചിരുന്നത്. ജനവാസമേഖലയോട് ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങളിലെ കായ്കള്‍ കുരങ്ങ് ശല്യം ഭയന്ന് മൂപ്പെത്തും മുമ്പെ നശിപ്പിച്ച് കളഞ്ഞിരുന്ന കാലവും നാട്ടിലുള്ളവര്‍ മൂട്ടിപ്പഴത്തെ കാട്ടുപഴമായി തള്ളിക്കളഞ്ഞകാലവും പഴങ്കഥയായി. ഇന്ന് ഗുണത്തിലും രുചിയിലും മൂട്ടിപ്പഴം രാജാവാണ്. കൃഷിമന്ത്രിയുടെ ഇടപെടലിലൂടെ കാട്ടുപഴമായിരുന്ന ഈ കുഞ്ഞന്‍പഴം നാട് കീഴടക്കി മുന്നേറുന്നു.

Intro:കഴിഞ്ഞ കുറെ ദിവസങ്ങളായി പഴങ്ങള്‍ക്കിടയില്‍ ഹൈറേഞ്ചിലെ മൂട്ടിപ്പഴമാണ് താരം.ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന മൂട്ടിപ്പഴത്തിന് വളരെപ്പെട്ടന്നായിരുന്നു രാജകീയ പദവി ലഭിച്ചത്.Body:കൊച്ചി ധനുഷ്‌ക്കോടി ദേശിയപാത കടന്നു പോകുന്ന നേര്യമംഗലം വനമേഖലയിലൂടെ ജൂലൈമാസത്തില്‍ സഞ്ചരിച്ചാല്‍ മൂട്ടിപ്പഴം വില്‍ക്കുന്ന ആദിവാസി യുവാക്കളെ ധാരാളമായി കാണാം.പഴത്തിന്റെ പ്രാധാന്യമോ ഗുണമോ തിരിച്ചറിയപ്പെടാതിരുന്നതിനാല്‍ കിണഞ്ഞ ശ്രമിച്ചാല്‍ പോലും പറിച്ച് കൊണ്ടു വരുന്നതിന്റെ പാതിപോലും ഇവര്‍ക്ക് വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.പക്ഷെ കഴിഞ്ഞ ഒരു മാസമായി കാര്യങ്ങളാകെ മാറി.കാട്ടുപഴമായിരുന്ന മൂട്ടിപ്പഴം നാട്ടിലെ താരമായതോടെ പഴത്തിന് ആവശ്യക്കാരേറെയാണ്.മുമ്പ് എത്ര പറഞ്ഞാലും വാങ്ങാന്‍ വിസമ്മതിച്ചിരുന്നവര്‍ പഴം ചോദിച്ച് വാങ്ങുന്നു.പഴം മാത്രമല്ല മൂപ്പെത്തും മുമ്പെ അച്ചാറിടാനും രക്തത്തില്‍ കൗണ്ട് വര്‍ധിപ്പിക്കാനും മൂട്ടിപ്പഴം ഉത്തമമെന്ന് വീട്ടമ്മയായ സുമ പറയുന്നു.

ബൈറ്റ്

സുമ
വീട്ടമ്മConclusion:നാട്ടിലെ താരമാകും മുമ്പെ മൂട്ടിപ്പുളിയെന്നായിരുന്നു ആദിവാസികള്‍ മൂട്ടിപ്പഴത്തെ വിളിച്ചിരുന്നത്.പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന നേര്യമംഗലം വനത്തിലും മാങ്കുളം വനത്തിലുമെല്ലാം മൂട്ടിപ്പഴങ്ങള്‍ ധാരാളമായി കാണാം.വനത്തില്‍ ചുറ്റിത്തിരിയുന്ന ആദിവാസികളും കാട്ടുമൃഗങ്ങളും മാത്രമാണ് ഇതുവരെ മൂട്ടിപ്പഴം ഭക്ഷിച്ചിരുന്നത്.ജനവാസമേഖലയോട് ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങളിലെ കായ്കള്‍ കുരങ്ങ് ശല്യം ഭയന്ന് മൂപ്പെത്തും മുമ്പെ നശിപ്പിച്ച് കളഞ്ഞിരുന്ന കാലവും നാട്ടിലുള്ളവര്‍ മൂട്ടിപ്പഴത്തെ കാട്ടുപഴമായി തള്ളിക്കളഞ്ഞകാലവും പഴങ്കഥയായി.ഇന്ന് ഗുണത്തിലും രുചിയിലും മൂട്ടിപ്പഴം രാജാവാണ്.കൃഷിമന്ത്രിയുടെ ഇടപെടലിലൂടെ കാട്ടുപഴമായിരുന്ന ഈ കുഞ്ഞന്‍പഴം നാട് കീഴടക്കി മുന്നേറുന്നു.

അഖിൽ വി ആർ
ദേവികുളം
Last Updated : Jul 27, 2019, 11:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.