ETV Bharat / state

പ്ലസ്ടു വിജയത്തിന് കിട്ടിയ മൊബൈല്‍ നിര്‍ധന വിദ്യാര്‍ഥിക്ക് സമ്മാനിച്ച് നന്ദന

അമ്മയുടെ മൊബൈലിനെ ആശ്രയിച്ച് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്ത് മികച്ച വിജയം നേടിയ നന്ദനയ്‌ക്ക് അച്ഛന്‍ പുതിയ ഫോണ്‍ സമ്മാനിക്കുകയായിരുന്നു. ഇതാണ് നന്ദന നിര്‍ധന വിദ്യാര്‍ഥിയ്ക്കായി കൈമാറിയത്.

mobile phone as gift for success  Nandana presented it for a needy student  ഉന്നത വിജയത്തിന് അച്ഛന്‍റെ വക മൊബൈല്‍ ഫോണ്‍  നിര്‍ധന വിദ്യാര്‍ഥിയ്‌ക്ക് പഠനത്തിനായി സമ്മാനിച്ച് നന്ദന  പ്ലസ്‌ ടു പരീക്ഷയില്‍ ഉന്നത വിജയം  ഇടുക്കി  idukki news  ഇടുക്കി വാര്‍ത്ത  നെടുങ്കണ്ടം മാന്‍കുഴയ്ക്കല്‍ നന്ദന വിഷ്ണു  Nedunkandam Mankuzhakkal Nandana Vishnu
ഉന്നത വിജയത്തിന് അച്ഛന്‍റെ വക മൊബൈല്‍ ഫോണ്‍; നിര്‍ധന വിദ്യാര്‍ഥിയ്‌ക്ക് പഠനത്തിനായി സമ്മാനിച്ച് നന്ദന
author img

By

Published : Aug 3, 2021, 5:16 PM IST

ഇടുക്കി: പ്ലസ്‌ ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് അച്ഛന്‍ സമ്മാനമായി നല്‍കിയ മൊബൈല്‍ ഫോണ്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടിയ്‌ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി വിദ്യാര്‍ഥിനി. നെടുങ്കണ്ടം മാന്‍കുഴയ്ക്കല്‍ നന്ദന വിഷ്ണുവാണ് തനിയ്ക്ക് ലഭിച്ച സമ്മാനം പച്ചടി എസ്.എന്‍ എല്‍.പി സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയത്.

നിര്‍ധന വിദ്യാര്‍ഥിയ്‌ക്ക് പഠനത്തിനായി മൊബൈല്‍ ഫോണ്‍ സമ്മാനിച്ച് നന്ദന

കോതമംഗലം ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നന്ദന പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. അമ്മയുടെ മൊബൈലിനെ ആശ്രയിച്ചായിരുന്നു നന്ദന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തത്. മികച്ച വിജയം ലഭിച്ചതോടെ, പുതിയൊരു മൊബൈല്‍ ഫോണ്‍ അച്ഛന്‍ വിഷ്ണു സമ്മാനിയ്‌ക്കുകയായിരുന്നു.

സാമ്പത്തിക പരാധീനതകള്‍ മൂലം ഓണ്‍ലൈന്‍ പഠനം നടത്താന്‍ സാധിയ്‌ക്കാത്ത വിദ്യാര്‍ഥിക്ക് തനിയ്ക്ക് ലഭിച്ച സമ്മാനം കൈമാറാനുള്ള തീരുമാനുള്ള തീരുമാനം നന്ദന സ്വയമെടുത്തതാണ്. തന്‍റെ വിജയത്തിനാപ്പം, മറ്റൊരു വിദ്യാര്‍ഥിയുടെ ആഹ്ളാദത്തിലും പങ്കാളിയായതിന്‍റെ സന്തോഷത്തിലാണ് നന്ദനയും കുടുംബവും.

ALSO READ: വ്യക്തതയില്ലാത്ത ജോലി പരസ്യം; മില്‍മയില്‍ എത്തിയത് ആയിരക്കണക്കിന് പേര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.