ETV Bharat / state

MM Mani Against MVD Officials : 'അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി നല്‍കാന്‍ പറഞ്ഞോ'; ഉദ്യോഗസ്ഥർക്കെതിരെ എംഎം മണി

MM Mani Against Motor Vehicle Department officials: അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സർക്കാരിന് നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടുണ്ടോയെന്ന അധിക്ഷേപകരമായ പരാമര്‍ശവുമായി എംഎം മണി

author img

By ETV Bharat Kerala Team

Published : Sep 29, 2023, 10:16 PM IST

MM Mani against the officials  മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർക്കെതിരെ എം എം മണി  എം എം മണി  Department of Motor Vehicles  മോട്ടോർ വാഹന വകുപ്പ്  MM Mani Against Department of Motor Vehicles  മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അമിത പിഴ  Motor vehicle officials charge exorbitant fines  അമിത പിഴ ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് മാർച്ച്‌  March to protest against excessive fines
MM Mani Against The Officials
ഉദ്യോഗസ്ഥർക്കെതിരെ എംഎം മണി

ഇടുക്കി : മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശങ്ങളുമായി എംഎം മണി. നെടുങ്കണ്ടത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അമിത പിഴ ഈടാക്കുന്നു (MM Mani Against MVD Officials) എന്ന് ആരോപിച്ച് ഉടുമ്പൻചോല താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു എംഎം മണി.

അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടുണ്ടോ. ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല. കോടതിയിൽ വരുമ്പോൾ കണ്ട സാക്ഷി പോലും ഉണ്ടാവില്ലെന്നും എംഎം മണി പറഞ്ഞു.

കേസ് എടുത്തിട്ട് എല്ലാം സർക്കാരിന് പണം ഉണ്ടാക്കാൻ ആണെന്നാണ് ഉദ്യോഗസ്‌ഥർ പറയുന്നത്. ഇങ്ങനെ പറയുന്ന ഉദ്യോഗസ്ഥരുടെ നാക്ക് ചവിട്ടിക്കൂട്ടും. പൊലീസായാലും ആർ ടി ഒ ആയാലും കലക്‌ടറായാലും ഉദ്യോഗസ്ഥർ നിയമത്തിന്‍റെ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നും എംഎം മണി പറഞ്ഞു.

ഹൈക്കോടതി നിര്‍ദേശം അവഗണിച്ച് എംഎം മണി : ഹൈക്കോടതി നിര്‍ദേശം വീണ്ടും അവഗണിച്ച് ഇടുക്കിയിലെ സിപിഎം നേതൃത്വം. ജില്ലയിലെ മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കാന്‍ കോടതി ഉത്തരവിടണമെന്നും ആരൊക്കെ വിരട്ടിയാലും ജനങ്ങള്‍ക്കായി പോരാടുമെന്നും എംഎം മണി പറഞ്ഞു. ഭൂവിഷയങ്ങള്‍ അവഗണിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കിയതിന് പിന്നാലെ പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

ഭൂനിയമങ്ങള്‍ മറികടന്ന് നടക്കുന്ന ശാന്തന്‍പാറ ബൈസണ്‍വാലി മേഖലകളിലെ പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞയിടെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ നിര്‍മ്മാണം തുടരുകയും സിപിഎം ജില്ല സെക്രട്ടറി പരസ്യ പ്രതികരണം നടത്തുകയും ചെയ്‌ത സാഹചര്യത്തിലാണ് കോടതി ഇത് പാടില്ലെന്ന് നിര്‍ദേശിച്ചത്. എന്നാല്‍, സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നിലവില്‍ ജില്ലയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ജില്ല സെക്രട്ടറി സി വി വര്‍ഗീസ് പ്രസ്‌താവന നടത്തിയതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവായ എംഎം മണിയുടെ പ്രതികരണം.

ALSO READ: എംഎം മണിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞെന്ന് പരാതി

നിലവില്‍, പുതുതായി നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന 13 പഞ്ചായത്തുകളിലെ നടപടികള്‍ക്കടക്കം വിവിധ ഭൂവിഷയങ്ങളില്‍ കലക്‌ടറും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി സംവദിയ്ക്കുന്നില്ലെന്നും എംഎം മണി ആരോപിച്ചു.

ALSO READ: ചിമ്പാൻസി പ്രയോഗം : നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് കെ സുധാകരന്‍, ഒരുത്തന്‍റെയും മാപ്പ് വേണ്ടെന്ന് എംഎം മണി

ഇടുക്കി വാസയോഗ്യമല്ലെങ്കില്‍ മുഴുവന്‍ ആളുകളെയും നഷ്‌ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നും ആരൊക്കെ വിരട്ടിയാലും ജനങ്ങള്‍ക്കായി പോരാടുമെന്നും എംഎം മണി പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി, ജില്ലയിലെ മുഴുവന്‍ ലോക്കല്‍ കമ്മിറ്റികളുടെയും നേതൃത്വത്തില്‍, ഭൂവിഷയങ്ങളിലെ ഇടപെടലുകളില്‍ പ്രതിഷേധിച്ചുള്ള യോഗങ്ങള്‍ നടന്നുവരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.