ETV Bharat / state

അടിമാലിയിൽ നിന്നും കാണാതായ ആദിവാസി പെൺകുട്ടിയെ കണ്ടെത്തി - കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് കണ്ടെത്തി

അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനി വ്യാഴാഴ്‌ച രാവിലെ സ്‌കൂളിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണ്.

Missing tribal girl found  idukki missing case  idukki missing tribal girl  Missing girl found in thiruvananthapuram  Missing girl found  കാണാതായ പെൺകുട്ടിയെ കണ്ടെത്തി  കാണാതായ പതിനാറുകാരിയെ കണ്ടെത്തി  missing case  കാണാതായ ആദിവാസി പെൺകുട്ടിയെ കണ്ടെത്തി  പെൺകുട്ടിയെ കാൺമാനില്ല  ഇടുക്കി അടിമാലി പെൺകുട്ടിയെ കാണാതായി  കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് കണ്ടെത്തി  അടിമാലി
കാണാതായ പെൺകുട്ടിയെ കണ്ടെത്തി
author img

By

Published : Dec 4, 2022, 11:21 AM IST

ഇടുക്കി: അടിമാലിയിൽ നിന്നും കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പതിനാറുകാരിയായ ആദിവാസി പെൺകുട്ടിയെയാണ് വ്യാഴാഴ്‌ച കാണാതായത്. പെൺകുട്ടി അടിമാലിയിൽ നിന്നും സ്വകാര്യ ബസിൽ എറണാകുളം വൈറ്റിലയിലെത്തിയതായും അവിടുന്ന് തിരിച്ച് പൂപ്പാറയിൽ ഇറങ്ങിയാതായും വിവരം ലഭിച്ചിരുന്നു.

തുടർന്ന്, പൊലീസ് സംഘം പ്രദേശത്തും തേനിയിലും അന്വേഷണം നടത്തിയിരുന്നു. അതിനുശേഷമാണ് തിരുവനന്തപുരത്ത് കുട്ടിയെ കണ്ടതായി വിവരം ലഭിക്കുന്നത്. അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനി വ്യാഴാഴ്‌ച രാവിലെ സ്‌കൂളിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണ്. എന്നാൽ, സ്‌കൂളിൽ എത്തിയില്ല. ഇതോടെ രക്ഷിതാക്കൾ അടിമാലി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പെൺകുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.