ഇടുക്കി: ഇടുക്കിയിൽ വൈദ്യുതി മന്ത്രി എം.എം മണിയുടെ മകൾക്ക് ജയം. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സതി കുഞ്ഞുമോൻ രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലാണ് വിജയിച്ചത്. രാജാക്കാടിലെ ടൗൺ വിഭാഗമുൾപ്പെടുന്ന വാർഡാണ് ഏഴാം വാർഡ്.
രണ്ട് തവണ പഞ്ചായത്തംഗവും കഴിഞ്ഞ ഭരണസമിതിയിൽ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന സതി ഇപ്രാവശ്യവും വിജയം ആവർത്തിക്കുകയായിരുന്നു.