ഇടുക്കി: എന്‍.സി.സിയുടെ ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രം എയര്‍ സ്ട്രിപ്പില്‍ ഉണ്ടായ മണ്ണിടിച്ചില്‍ മഴക്കാലത്ത് സ്വാഭാവികമായി സംഭവിച്ചത് മാത്രമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പൊതുമരാമത്ത് വകുപ്പിന്‍റെ റിപ്പോര്‍ട്ട് ഉടനടി ലഭ്യമാകും. ഇതിന് ശേഷമാകും തുടര്‍ നടപടികള്‍.
മൂന്നാര്‍ ഗ്യാപ് റോഡിലെ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ഇടുക്കി കട്ടപ്പനയില്‍ പറഞ്ഞു.