ഇടുക്കി: പി.സി ജോര്‍ജിന്‍റെ വിവാദ പ്രസ്‌താവന ബോധപൂര്‍വം നടത്തിയതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രാജ്യത്ത് മത സാമുദായിക ധ്രുവീകരണം സൃഷ്‌ടിക്കാനാണ് സംഘപരിവാറിന്‍റെ ശ്രമം. രാജ്യത്തുടനീളം സംഘപരിവാര്‍ ജനങ്ങളില്‍ സ്‌പര്‍ധ വളര്‍ത്താനുള്ള ശ്രമം നടത്തുകയാണ്.
അതേസമയത്താണ് കേരളത്തിലും ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ വളരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. വളരെ ബോധപൂര്‍വം കേരളത്തിന്‍റെ സാമുദായിക സഹിഷ്‌ണുതയുടെ അന്തരീഷം തകര്‍ത്ത് ധ്രുവീകരണം സൃഷ്‌ടിച്ച് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള രാജ്യത്ത് ആകെയുള്ള ശ്രമങ്ങളുടെ ഭാഗമായി വേണം ഇത്തരം പ്രസ്‌താവനകളേയും നീക്കങ്ങളേയും കാണാനെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.