ETV Bharat / state

മുല്ലപ്പെരിയാറിൽ ആശങ്കയില്ലെന്ന് ജലവിഭവ മന്ത്രി, തമിഴ്‌നാട് ചീഫ് എൻജിനീയർ ഇന്ന് തേക്കടിയിൽ - റോഷി അഗസ്റ്റിൻ

2974 ഘന അടി ജലമാണ് ഇപ്പോൾ സ്‌പിൽവേയിലൂടെ ഒഴുക്കി വിടുന്നത്. 2360 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്.

minister of water resources Roshy Augustine on mullaperiyar dam water level  minister of water resources  Roshy Augustine  mullaperiyar dam  mullaperiyar dam water level  ജലവിഭവ മന്ത്രി  റോഷി അഗസ്റ്റിൻ  മുല്ലപ്പെരിയാർ ഡാം
മുല്ലപ്പെരിയാറിൽ ആശങ്കയില്ലെന്ന് ജലവിഭവ മന്ത്രി, തമിഴ്‌നാട് ചീഫ് എൻജിനീയർ ഇന്ന് തേക്കടിയിൽ
author img

By

Published : Oct 31, 2021, 12:18 PM IST

Updated : Oct 31, 2021, 1:46 PM IST

ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്ന് 7000 ഘന അടി ജലം വരെ തുറന്നു വിട്ടാൽ പോലും സുരക്ഷിതമായി തുടരുന്നതിനുള്ള ക്രമീകരണമാണ് ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. 2974 ഘന അടി ജലമാണ് ഇപ്പോൾ സ്‌പിൽവേ(Spillway)യിലൂടെ ഒഴുക്കി വിടുന്നത്. 2360 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. ജലനിരപ്പ് 138.85 അടിയായി കുറഞ്ഞിട്ടുമുണ്ടെന്ന് കൃഷി മന്ത്രിയോടൊപ്പം ഡാം സന്ദർശിച്ച ശേഷം റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പെരിയാറിൽ ആശങ്കയില്ലെന്ന് ജലവിഭവ മന്ത്രി

വള്ളക്കടവ് വരെയുള്ള സ്ഥലങ്ങളിലെ ജലവിതാനവും ദിവസങ്ങളായി നിരീക്ഷിക്കുന്നുണ്ട്. വരുന്ന ദിവസങ്ങളിലും പരിശോധന തുടരും. പുഴയിലെ മുന്നറിയിപ്പ്(Warning Level ) നിരപ്പിലേക്ക് ഒരു മീറ്ററും അപായ(Danger) നിരപ്പിലേക്കെത്താൻ രണ്ട് മീറ്ററും ജലനിരപ്പുയരണം. റൂൾ കർവ് 138 അടിയിലേക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഉന്നാതിധികാര സമിതിയേയും സുപ്രീം കോടതിയേയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട് ചീഫ് എൻജിനീയറുമായി ചർച്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ.രാജനും കൃത്യമായ ഇടവേളകളിൽ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ അന്വേഷിക്കുന്നുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ സംസ്ഥാന സർക്കാർ വിഷയത്തിന് നൽകുന്ന പ്രാധാന്യവും ഗൗരവവും പിന്തുണയും സന്തോഷകരമാണ്. തമിഴ്‌നാട് പൊതുമരാമത്ത് ചീഫ് എൻജിനീയർ കൃഷ്‌ണൻ ഇന്ന് തേക്കടിയിലെത്തി തുടർ നടപടികൾ ചർച്ച ചെയ്യും. മുല്ലപ്പെരിയാർ നിരീക്ഷണത്തിന് ജലസേചന വകുപ്പ് ബോട്ട് ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൻ്റെ താൽപര്യം സംരക്ഷിച്ച് തമിഴ്‌നാടിന് വെള്ളം നൽകും

മുല്ലപ്പെരിയാർ പ്രശ്‌നം സംസ്ഥാന സർക്കാർ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്ന നിലയിൽ സന്ദർശനത്തിനെത്തിയതെന്നും കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. ജലനിരപ്പ് റൂൾ കർവ് ആയ 138 അടിയിലേക്ക് എത്തിക്കേണ്ടതായിരുന്നു. എന്നാൽ എത്തിച്ചിട്ടില്ല. കേരളത്തിൻ്റെ താൽപര്യം സംരക്ഷിച്ച് തമിഴ്‌നാടിൻ്റെ കാർഷിക ആവശ്യത്തിന് വെള്ളം നൽകുന്നതിന് കേരളം എതിരല്ലെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു.

Also Read: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Last Updated : Oct 31, 2021, 1:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.