ETV Bharat / state

മഹാമാരിക്ക് ശേഷം ക്ഷീര കര്‍ഷകര്‍ തിരിച്ച് വരവിന്‍റെ പാതയിലെന്ന് മന്ത്രി കെ രാജു

അടിമാലിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മൃഗാശുപത്രി കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

ക്ഷീര കര്‍ഷകര്‍  മന്ത്രി കെ രാജു  അടിമാലി മച്ചിപ്ലാവ്  Minister K Raju  dairy farmers
മഹാമാരിക്ക് ശേഷം ക്ഷീര കര്‍ഷകര്‍ തിരിച്ച് വരവിന്‍റെ പാതയിലാണെന്ന് മന്ത്രി കെ രാജു
author img

By

Published : Feb 2, 2021, 10:08 PM IST

ഇടുക്കി: മഹാമാരിക്ക് ശേഷം ക്ഷീര കര്‍ഷകര്‍ തിരിച്ച് വരവിന്‍റെ പാതയിലാണെന്ന് ക്ഷീര വികസനവകുപ്പ് മന്ത്രി കെ രാജു. അടിമാലിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മൃഗാശുപത്രി കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിമാലി മച്ചിപ്ലാവിലാണ് പുതിയ ആശുപത്രി കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്.

അടിമാലി ഗ്രാമപഞ്ചായത്ത് അനുവദിച്ച ഭൂമിയില്‍ 75 ലക്ഷം രൂപ മുടക്കിയാണ് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിച്ചത്. മച്ചിപ്ലാവില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി മാത്യു അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെഎം ദിലീപ് പദ്ധതി വിശദീകരണം നടത്തുകയും മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കുകയും ചെയ്തു. ജില്ലാപഞ്ചായത്തംഗം സോളി ജീസസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ കൃഷ്ണമൂര്‍ത്തി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജിജിമോന്‍ ജോസഫ്, ഡോ. വി ശെല്‍വം, ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.