ETV Bharat / state

പരസ്യ മദ്യപാനം ചോദ്യം ചെയ്‌ത മധ്യവയസ്‌കനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി - MAN INJURED IN MAFIA ATTACK

നെടുങ്കണ്ടത്തിന് സമീപം പരിവര്‍ത്തനമേട്ടിലാണ് തന്‍റെ കൃഷിയിടത്തിലെ മദ്യപാനം ചോദ്യം ചെയ്‌തതിന് മധ്യവയസ്‌കനെ ഒരുകൂട്ടം യുവാക്കൾ കൂട്ടംചേർന്നെത്തി മർദിച്ചത്

middle aged man was beaten up in Nedunkandam  മധ്യവയസ്‌കനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി  മദ്യപാനം ചോദ്യം ചെയ്‌ത മധ്യവയസ്‌കന് മർദനം  സ്യ മദ്യപാനം ചോദ്യം ചെയ്‌ത മധ്യവയസ്‌കനെ മർദിച്ചു  middle aged man was beaten up in idukki  MAN INJURED IN MAFIA ATTACK
പരസ്യ മദ്യപാനം ചോദ്യം ചെയ്‌ത മധ്യവയസ്‌കനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി
author img

By

Published : Sep 13, 2022, 10:29 PM IST

ഇടുക്കി: കൃഷിയിടത്തിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്‌ത മധ്യവയസ്‌കനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ജോബ് ജോസഫ് ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്. തന്‍റെ പുരയിടത്തിൽ നിന്നും മാറണമെന്ന് ആവശ്യപെട്ടതോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് ജോബ് ജോസഫ് പറയുന്നത്.

ഇയാളുടെ മുഖത്തും ചെവിയിലും മര്‍ദ്ദനമേറ്റിട്ടുണ്ട്. മാരകായുധങ്ങളുമായാണ് സംഘം ആക്രമിക്കാൻ എത്തിയതെന്നാണ് ആരോപണം. ശബ്‌ദം കേട്ട് നാട്ടുകാര്‍ ഓടികൂടുകയും യുവാക്കളെ സംഭവ സ്ഥലത്ത് നിന്നും പറഞ്ഞു വിടുകയുമായിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു വാഹനത്തില്‍ കൂടുതല്‍ ആളുകള്‍ എത്തി ജോബിനെ ആക്രമിക്കാൻ ശ്രമിച്ചു.

തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് സംഭവ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. അതേസമയം നെടുങ്കണ്ടത്തിന് സമീപം പരിവര്‍ത്തനമേട്ടില്‍ മദ്യപരുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. മദ്യകുപ്പികള്‍ പ്രദേശത്ത് പൊട്ടിച്ച് ഇടുന്നതും പതിവാണ്.

മുമ്പും പലതവണ ജോബ് ജോസഫിന്‍റെ പുരയിടത്തില്‍ ഇരുന്ന് യുവാക്കള്‍ മദ്യപിക്കുകയും ചോദ്യം ചെയ്‌ത ഇയാളെ കൈയേറ്റം നടത്താന്‍ ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി മരുന്നുകളുടെ വിൽപനയ്ക്കായാണ് അപരിചിതര്‍ മേഖലയില്‍ എത്തുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.