ഇടുക്കി: സംസ്ഥാനത്ത് ദുർബലമായിരുന്ന തുലാവർഷം സജീവമാകുന്നു. നവംബർ 19 വരെ ശക്‌തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കിയിൽ മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
ബുധനാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ മലയോര നിവാസികൾ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാഭരണകൂടത്തിന്‍റെ നിദേശം.