ETV Bharat / state

ഇടുക്കിയിലെ വന്യജീവി ശല്യം; വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്‌ടറേറ്റിൽ നാളെ യോഗം - ഇടുക്കി വന്യജീവി ആക്രമണം

ഇടുക്കിയിൽ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിഷേധവുമായി ആളുകൾ റോഡ് ഉപരോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം ഇടുക്കി ബിഎൽറാമിലെ രണ്ട് വീടുകളും പന്നിയാറിലെ റേഷൻകടയും തകർത്തിരുന്നു.

meeting chaired by Forest Minister AK Saseendran  wildlife attacks  Forest Minister AK Saseendran  meeting chaired by Forest Minister  idukki elephant attack  wild elephant attack  elephant attack  ഇടുക്കിയിലെ വന്യജീവി ശല്യം  വന്യജീവി ശല്യം  വനംവകുപ്പ് മന്ത്രി  വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ  വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം  ഇടുക്കി വന്യജീവി ആക്രമണം  വന്യജീവി ആക്രമണം
വന്യജീവി ശല്യം
author img

By

Published : Jan 30, 2023, 11:49 AM IST

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സംസാരിക്കുന്നു

ഇടുക്കി: ജില്ലയിലെ വന്യജീവി ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്‌ടറേറ്റിൽ യോഗം ചേരും. ജില്ലയില്‍ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനും ജില്ല കലക്‌ടര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ആക്രമണകാരികളായ ആനകളെ പിടിച്ച് മാറ്റുന്നതടക്കം ചര്‍ച്ചയാകും.

ഇടുക്കി പന്നിയാറില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വന്യജീവി ശല്യത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നു വന്നത്. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രണ്ട് തവണ ദേശീയപാത ഉപരോധിച്ചു. ആക്രമണകാരികളായ കാട്ടാനകളെ പ്രദേശത്ത് നിന്ന് നീക്കണമെന്നും ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം താത്‌കാലികമായി അവസാനിപ്പിച്ചത്.

തുടർന്ന് പ്രശ്‌നം പരിഹരിക്കുന്നതിനായാണ് നാളെ വനംമന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ചർച്ച നടത്തുന്നത്. യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിൻ, അഡ്വ ഡീൻ കുര്യാക്കോസ് എംപി, എംഎല്‍എമാര്‍, മറ്റ് ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും.

വന്യമൃഗശല്യം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും ഒപ്പം ആനകളെ മാറ്റുന്നതിനുള്ള ശുപാര്‍ശയും സിസിഎഫ് സര്‍ക്കാരിന് നല്‍കുമെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഏറെ പ്രാധാന്യത്തോടെയാണ് നാളെ ചേരുന്ന യോഗത്തെ ഇടുക്കി നോക്കി കാണുന്നത്.

Also read: 'ആനകള്‍ക്ക് ഓമന പേരുകളിട്ട് ആനന്ദം കണ്ടെത്തുന്നു'; കാട്ടാന ശല്യത്തില്‍ ശാന്തന്‍പാറ ഫോറസ്‌റ്റ് ഓഫിസിന് മുന്നില്‍ സിപിഎം പ്രതിഷേധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.