ഇടുക്കി: മരിയാപുരം ഗ്രാമപഞ്ചായത്തിന്‍റെയും മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും ആഭിമുഖ്യത്തില്‍ ടെലി മെഡിസിന്‍ സൗകര്യം ആരംഭിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മരിയാപുരം പഞ്ചായത്തിലെ വൃദ്ധജനങ്ങള്‍ക്കും കൊവിഡ് രോഗത്തെ തുടര്‍ന്ന് ഹോം ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും ടെലി മെഡിസിന്‍ സൗകര്യം പ്രയോജനപ്പെടുത്താം. സാധാരണക്കാരായ ആളുകള്‍കള്‍ക്ക് ചികിത്സാ സൗകര്യം എത്തിക്കുവാനാണ് ടെലി മെഡിസിന്‍ സൗകര്യം ആരംഭിച്ചതെന്ന് മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജിന്‍സി ജോയി പറഞ്ഞു.
രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ രോഗികള്‍ക്ക് 8681834703, 9947499243, 8921407800 എന്നീ നമ്പരുകളില്‍ വാട്‌സ് ആപ്പ് വീഡിയോ കോള്‍ വഴി ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് മരിയാപുരം കുടുബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അരുണ്‍ എസ്. ദത്തന്‍ അറിയിച്ചു. ടെലി മെഡിസിന്‍ സേവനം ഉപയോഗപ്പെടുത്തുന്നവരുടെ കുടുംബത്തില്‍ നിന്ന് ആര്‍ക്കും ആശുപത്രിയില്‍ വന്ന് മരുന്ന് വാങ്ങാന്‍ കഴിയില്ലെങ്കില്‍ അതിനായി വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും.