ഇടുക്കി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് (ഐ) രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജാക്കാട് പോസ്റ്റാഫീസിന് മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ആര്‍ ബാലന്‍പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്‍റ് സുനില്‍ കുഴിപ്പിള്ളില്‍ അധ്യക്ഷനായി.
ഉടുമ്പന്‍ചോല ബ്ലോക്ക് പ്രഡിഡന്‍റ് ബെന്നി തുണ്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.പി ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി പനച്ചിക്കല്‍, കെ.പി ഗോപിദാസ്, ബെന്നി പാലക്കാട്ട്, ഇന്ദിര സുരേന്ദ്രന്‍, കെ.എസ് അരുണ്‍, കിങ്ങിണി രാജേന്ദ്രന്‍, കെ.എസ് ശിവന്‍, ജോഷി കന്യാക്കുഴി, ബിജു കൂട്ടുപുഴ, മിനി ബേബി, സി.ജി നന്ദകുമാര്‍, റോയി പാലക്കാട്ട്, ജോബി ചാമക്കാല എന്നിവര്‍ പ്രസംഗിച്ചു.