ETV Bharat / state

അനധികൃത കയ്യേറ്റം നടത്തിയതിന് അറസ്റ്റിലായി, ജാമ്യത്തിലിറങ്ങി വീണ്ടും അതേ ഭൂമി കയ്യേറി; നടപടിയുമായി റവന്യു വകുപ്പ് - സര്‍ക്കാര്‍ ഭൂമി വീണ്ടും കയ്യേറി

കഴിഞ്ഞ വര്‍ഷം റവന്യു അധികൃതര്‍ ഒഴിപ്പിച്ചെടുത്ത 80 ഏക്കര്‍ ഭൂമിയിലെ രണ്ടരയേക്കറോളം വരുന്ന ഭാഗമാണ് സമീപ സ്ഥലത്തിന്‍റെ ഉടമ ജോണിക്കുട്ടി ഒഴുകയില്‍ വീണ്ടും കയ്യേറിയത്.

mankuthimedu illegal encroachment  revenue department evacuates encroachment  illegal encroachment  idukki  idukki news  അനധികൃത കയ്യേറ്റം  ഭൂമി കയ്യേറി  ജോണിക്കുട്ടി ഒഴുകയില്‍  സര്‍ക്കാര്‍ ഭൂമി വീണ്ടും കയ്യേറി  ചതുരംഗപ്പാറ വില്ലേജ്
mankuthimedu illegal encroachment
author img

By

Published : Jan 29, 2023, 9:32 AM IST

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു

ഇടുക്കി: നെടുങ്കണ്ടം ചതുരംഗപ്പാറ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി വീണ്ടും കയ്യേറി ബിജെപി നേതാവ് ജോണിക്കുട്ടി ഒഴുകയില്‍. നേരത്തെ അധികൃതര്‍ ഒഴിപ്പിച്ചെടുത്ത 80 ഏക്കര്‍ ഭൂമിയിലാണ് സമീപവാസികൂടിയായ ജോണിക്കുട്ടി വീണ്ടും കയ്യേറ്റം നടത്തിയത്. രണ്ടരയേക്കറോളം ഭൂമിയില്‍ ഇയാള്‍ നടത്തി വന്ന ഏലം കൃഷി റവന്യു വകുപ്പ് ഉദ്യോഗസ്ഥരെത്തി ഒഴിപ്പിച്ചു.

2022 ജൂണ്‍ ഒന്നിനായിരുന്നു കേരള തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മാന്‍കുത്തിമേട്ടിലെ 80 ഏക്കര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച് റവന്യു വകുപ്പ് ഭൂമി ഏറ്റെടുത്തത്. സര്‍ക്കാര്‍ ഭൂമി കയ്യേറിയ സംഭവത്തില്‍ സമീപ സ്ഥല ഉടമ ജോണിക്കുട്ടി ഒഴുകയിലിനെതിരെ കേസെടുക്കുകയും ചെയ്‌തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇതേ ഭൂമിയില്‍ തന്നെ ഇയാള്‍ കയ്യേറ്റം നടത്തിയത്.

രണ്ടരയേക്കറോളം വരുന്ന ഭൂമിയില്‍ ഇയാള്‍ ഏലം കൃഷി ആരംഭിച്ചിരുന്നു. ചതുരംഗപ്പാറ വില്ലേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭൂമിയൊഴിപ്പിക്കല്‍ നടപടി സ്വീകരിച്ചത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹാരിസിന്‍റെ നേതൃത്വത്തിലുള്ള റവന്യു സംഘമാണ് സ്ഥലത്തെത്തി കയ്യേറ്റം ഒഴിപ്പിച്ചത്.

ജോണിക്കുട്ടി ജാമ്യത്തിലിറങ്ങി വീണ്ടും കയ്യേറ്റം നടത്തിയത് സംബന്ധിച്ച വിവരം കോടതിയെ അറിയിക്കും. ഇയാളുടെ പേരിലുള്ള എല്ലാ ഭൂമികളെ കുറിച്ചും വിശദമായ അന്വേഷണം നടത്തും. നിലവില്‍ ഇയാള്‍ നടത്തിയ കയ്യേറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ വ്യക്തമാക്കി.

Also Read: മന്‍കുത്തിമേട്ടിലെ അനധികൃത കൈയേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.