ETV Bharat / state

മാങ്കുളം വില്ലേജ് ഓഫീസ് കോട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം - MANKULAM VILLAGE COTTERS NOT OPEN

മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളും മുറികള്‍ക്കുള്ളില്‍ കുമിഞ്ഞ് കൂടിക്കിടക്കുന്നു. കെട്ടിടം ഉദ്യോഗസ്ഥര്‍ക്ക് തുറന്നു നല്‍കണമെന്ന് നാട്ടുകാര്‍.

മാങ്കുളം വില്ലേജ് ഓഫീസ് കോട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം
author img

By

Published : Aug 31, 2019, 5:00 AM IST

ഇടുക്കി: നിര്‍മാണം പൂര്‍ത്തീകരിച്ച മാങ്കുളം ഗ്രാമപ്പഞ്ചായത്തിലെ വില്ലേജുദ്യോഗസ്ഥര്‍ക്കുള്ള കോട്ടേഴ്‌സ് ഇനിയും തുറന്ന് നല്‍കിയിട്ടില്ല. വില്ലേജ്‌ ഓഫീസിന് സമീപത്തായി നിര്‍മിച്ച കെട്ടിടം മാസങ്ങളായി അടഞ്ഞ് തന്നെ കിടക്കുകയാണ്. അയല്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പലപ്പോഴും മാങ്കുളം വില്ലേജ്‌ ഓഫീസില്‍ നിയമിക്കപ്പെടാറുളളത്. ഇവര്‍ വലിയ തുക മുടക്കി സ്വകാര്യ ലോഡ്‌ജുകള്‍ വാടകക്കെടുത്ത് വേണം മാങ്കുളത്ത് താമസിക്കാന്‍. താമസ സൗകര്യത്തിന്‍റെ അഭാവത്തില്‍ മുന്‍കാലങ്ങളില്‍ മാങ്കുളം വില്ലേജ് ഓഫീസില്‍ നിയമിതരാകുന്ന ഉദ്യോഗസ്ഥര്‍ ജോലിക്കെത്താന്‍ മടി കാണിക്കുന്ന പ്രവണതയും നിലനിന്നിരുന്നു. ഇതിനെല്ലാമുള്ള പരിഹാരമായിട്ടാണ് കോട്ടേഴ്‌സ് പണികഴിപ്പിച്ചത്.

മാങ്കുളം വില്ലേജ് ഓഫീസ് കോട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം

നിര്‍മാണം പൂര്‍ത്തീകരിച്ച് വയറിങ് ജോലികള്‍ നടത്തിയിട്ടുണ്ടെങ്കിലും വൈദ്യുതി കണക്ഷന്‍ ഇനിയും ലഭിച്ചിട്ടില്ല. നിര്‍മാണത്തിന് ശേഷം നാഥനില്ലാതായിത്തീര്‍ന്നതോടെ കോട്ടേഴ്‌സിപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളും മുറികള്‍ക്കുള്ളില്‍ കുമിഞ്ഞ് കൂടിക്കിടക്കുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടം ഉദ്യോഗസ്ഥര്‍ക്ക് തുറന്നു നല്‍കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Intro:നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിലെ വില്ലേജുദ്യോഗസ്ഥര്‍ക്കുള്ള കോട്ടേഴ്‌സുകള്‍ തുറന്നു നല്‍കാന്‍ നടപടിയില്ല.Body:വില്ലേജോഫീസിന് സമീപത്തായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചിട്ടും മാസങ്ങളായി അടഞ്ഞ് തന്നെ കിടക്കുന്നു. അയല്‍ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പലപ്പോഴും മാങ്കുളം വില്ലേജോഫീസില്‍ നിയമിതരായി വരാറുള്ളത്.ഇവര്‍ വലിയ തുക മുടക്കി സ്വകാര്യ ലോഡ്ജുകള്‍ വാടകക്കെടുത്ത് വേണം ഇപ്പോഴത്തെ സാഹചര്യത്തില്‍ മാങ്കുളത്ത് താമസിക്കാന്‍.താമസ സൗകര്യത്തിന്റെ അഭാവത്താല്‍ മുന്‍കാലങ്ങളില്‍ മാങ്കുളം വില്ലേജോഫീസില്‍ നിയമിതരാകുന്ന ഉദ്യോഗസ്ഥര്‍ ജോലിക്കെത്താന്‍ മടികാണിക്കുന്ന പ്രവണതയും നിലനിന്നിരുന്നു. ഇതിനെല്ലാമുള്ള പരിഹാരമെന്നോണമാണ് കോട്ടേഴ്‌സുകള്‍ പണികഴിപ്പിച്ചതെങ്കിലും തുറന്നു നല്‍കുന്ന കാര്യത്തില്‍ ഇനിയും തീരുമാനം വൈകുന്നു.

ബൈറ്റ്

പ്രവീൺ ജോസ്

പൊതുപ്രവർത്തകൻConclusion:നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വൈദ്യുതീകരണ ജോലികള്‍ നടത്തിയിട്ടുണ്ടെങ്കിലും കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ ഇനിയും ലഭിച്ചിട്ടില്ല.നിര്‍മ്മാണത്തിനു ശേഷം നാഥനില്ലാതായി തീര്‍ന്നതോടെ കോട്ടേഴ്‌സിപ്പോള്‍ സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും സംഗമ കേന്ദ്രമാണ്.മദ്യകുപ്പികളും സിഗരറ്റ് കുറ്റികളും അടിവസ്ത്രങ്ങളും മുറികള്‍കുള്ളില്‍ കൂടി കിടക്കുന്നു.ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടം ഉദ്യോഗസ്ഥര്‍ക്കായി തുറന്നു നല്‍കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.