ETV Bharat / state

മൈലിൽ കരടിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക് - കരടിയുടെ ആക്രമണം

കുമളി 66ാം മൈലിലെ ഗ്രോട്ടോയില്‍ തിരി കത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കരടി ആക്രമിച്ചത്.

man injured in bear attack at 66th mile  66ാം മൈലിൽ കരടിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്  കരടിയുടെ ആക്രമണം  ഇടുക്കയിൽ കരടിയുടെ ആക്രമണം
66ാം മൈലിൽ കരടിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
author img

By

Published : Apr 21, 2021, 6:55 PM IST

ഇടുക്കി: കുമളി 66ാം മൈലിൽ കരടിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്. തൂങ്ങംപറമ്പില്‍ ചാക്കോച്ചൻ എന്ന ജേക്കബ് മാത്യുവിനാണ് കാലിനും വയറിനും പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതോടെ 66ാം മൈലിലെ ഗ്രോട്ടോയില്‍ തിരി കത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. വീടിന് സമീപത്തെത്തിയപ്പോൾ കരടി ചാടി വീഴുകയായിരുന്നു. മൊബൈല്‍ ഫോണിന്‍റെ വെളിച്ചത്തിന്‍റെ സഹായത്താൽ നടന്നിരുന്നതിനാൽ കരടി അടുത്തെത്തിയപ്പോഴാണ് ജേക്കബ് കരടിയെ കണ്ടത്.

66ാം മൈലിൽ കരടിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്

കരടി അടുത്തെത്തിയപ്പോൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും കരടി ജേക്കബിന്‍റെ കാലിൽ മാന്തുകയായിരുന്നു. തുടർന്ന് ജേക്കബ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കല്ലിൽ തട്ടി വീഴുകയും ചെയ്തു. കരടി ജേക്കബിന്‍റെ പിറകെ പിന്തുടർന്ന് എത്തിയെങ്കിലും ജേക്കബ് വീണതോടെ കരടി പിന്തിരിഞ്ഞ് പോയി. കാലിനും വയറിനും സാരമായി പരിക്കേറ്റ ജേക്കബ് വീട്ടുകാരെ ഫോണില്‍ വിളിച്ച് അപകട വിവരം അറിയിച്ചു. തുടർന്ന് വീട്ടുകാരെത്തിയാണ് ജേക്കബിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.