ETV Bharat / state

ഇടുക്കിയില്‍ 75 ലിറ്റര്‍ വാഷുമായി ഒരാള്‍ പിടിയില്‍ - man held with 75 liter wash in idukki

വെൺമണി സ്വദേശി അമ്മനം ജോസിനെയാണ് അറസ്റ്റ് ചെയ്‌തത്

ഇടുക്കിയില്‍ 75 ലിറ്റര്‍ വാഷുമായി ഒരാള്‍ പിടിയില്‍  man held with 75 liter wash in idukki  ഇടുക്കി
ഇടുക്കിയില്‍ 75 ലിറ്റര്‍ വാഷുമായി ഒരാള്‍ പിടിയില്‍
author img

By

Published : Apr 10, 2020, 6:48 PM IST

ഇടുക്കി: കഞ്ഞിക്കുഴിയിൽ 75 ലിറ്റർ വാഷുമായി ഒരാള്‍ അറസ്റ്റില്‍. വെൺമണി സ്വദേശി അമ്മനം ജോസിനെയാണ് വെള്ളിയാഴ്‌ച ഉച്ചയോടെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്‌തത്. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് കഞ്ഞിക്കുഴി സബ് ഇൻസ്‌പെക്ടര്‍ ടോമിന്‍റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിൽ വെൺമണി പട്ടയക്കുടി റോഡിൽ കലുങ്കിന് അടിയിൽ സൂക്ഷിച്ചിരുന്ന 75 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. പിടിയിലായ ജോസ് നിരവധി അക്ബാരി കേസിലെ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി. പ്രദേശത്ത് വാറ്റ് സംഘങ്ങള്‍ നിരവധിയുണ്ടെന്ന പരാതിയില്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.