ETV Bharat / state

മദ്യപിച്ചതിന് ശേഷം വാക്കുതര്‍ക്കം; തൊടുപുഴയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു - ഇന്നത്തെ പ്രധാന വാര്‍ത്ത

തൊടുപുഴ വണ്ണപ്പുറം ചീങ്കൽ സിറ്റിയിൽ മീനാംകുടിയില്‍ ജോബിനെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

a man hacked to death  a man hacked to death in todupuzha  todupuzha man death  jobin death in todupuzha  hacked to death in idukki  latest news in idukki  latest news today  jobin murder in idukki  തൊടുപുഴയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു  മദ്യപിച്ചതിന് ശേഷം വാക്കുതര്‍ക്കം  മീനാംകുടിയില്‍ ജോബിനെ  തൊടുപുഴ വണ്ണപ്പുറം ചീങ്കൽ സിറ്റി  തടിപ്പണി തൊഴിലാളിയായിരുന്ന ജോബിൻ  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മദ്യപിച്ചതിന് ശേഷം വാക്കുതര്‍ക്കം; തൊടുപുഴയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു
author img

By

Published : Oct 17, 2022, 7:30 PM IST

ഇടുക്കി: തൊടുപുഴ വണ്ണപ്പുറം ചീങ്കൽ സിറ്റിയിൽ ഗൃഹനാഥനെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വണ്ണപ്പുറം ചീങ്കല്‍ സിറ്റി മീനാംകുടിയില്‍ ജോബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചതിന് ശേഷം വാക്കുതര്‍ക്കം; തൊടുപുഴയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു

തടിപ്പണി തൊഴിലാളിയായിരുന്ന ജോബിൻ ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇന്ന്(ഒക്‌ടോബര്‍ 17) രാവിലെ ജോബിനെ അന്വേഷിച്ച് വീട്ടിലെത്തിയ അയല്‍വാസിയാണ് വെട്ടേറ്റു രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കാളിയാര്‍ പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ ജോലിയ്ക്കു ശേഷം ജോബിനും സുഹൃത്തുമായി മദ്യപിച്ചതിനു ശേഷം വാക്കേറ്റമുണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തൊടുപുഴ ഡിവൈഎസ്‌പി എം.ആര്‍ മധുബാബു ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ജോബിന്‍റെ കഴുത്തിനും കൈക്കും വെട്ടേറ്റതാണ് മരണകാരണമെന്നതാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്കു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്‍റ് വിദഗ്‌ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത ആളെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.