ഇടുക്കി: രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്‌ഡില്‍ രണ്ടു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. അടിമാലി മുത്താരംകുന്ന് സ്വദേശി തെക്കേവീട്ടിൽ ജോബി(23 ) ആണ് അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ പിടിയിലായത്. ലോക്ക്ഡൗൺ സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നാർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് ഇയാള്‍ പിടിയാലായത്.
ALSO READ: അടിമാലിയിലും ഔദ്യോഗിക ഓഫിസ് തുറക്കുമെന്ന് എ രാജ എം.എല്‍.എ
രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചു വച്ചിരുന്ന കഞ്ചാവ് വിൽപ്പനക്കായി കൊണ്ടുവരുന്നതിനിടയിലാണ് എക്സൈസിന്‍റെ പിടിയിലായത്. ജോബിയ്ക്ക്, നാൽപ്പത്തി അയ്യായിരം രൂപയ്ക്ക് കഞ്ചാവ് എത്തിച്ചു നൽകിയ വെള്ളത്തൂവൽ മാങ്കടവ് സ്വദേശി പെരുമാമ്പറമ്പിൽ ഷൈബി തോമസിനെയും കേസിൽ രണ്ടാം പ്രതിയാക്കി അന്വേഷണമാരംഭിച്ചു.