ETV Bharat / state

ഷെല്ലാക്രമണം; ഇസ്രയേലിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു

ഇടുക്കി കീരിത്തോട് സ്വദേശിനി കാഞ്ഞിരം താനം സന്തോഷിൻ്റെ ഭാര്യ സൗമ്യ (32) ആണ് കൊല്ലപ്പെട്ടത്. ഭർത്താവുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ താമസസ്ഥലത്ത് മിസൈൽ പതിക്കുകയായിരുന്നു.

ഷെല്ലാക്രമണം  ഇസ്രായേലിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു  മലയാളി നഴ്‌സ് കൊല്ലപ്പെട്ടു  മലയാളി നഴ്‌സ്  Shelling Israel  nurse killed in Israel  Malayalee nurse  Malayalee nurse killed in Israel
ഷെല്ലാക്രമണം; ഇസ്രായേലിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു
author img

By

Published : May 11, 2021, 10:02 PM IST

ഇടുക്കി: ഇസ്രായേലിൽ നടന്ന ഷെല്ലാക്രമണത്തിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശിനി കാഞ്ഞിരം താനം സന്തോഷിൻ്റെ ഭാര്യ സൗമ്യ (32)കൊല്ലപ്പെട്ടതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ചൊവ്വാഴ്‌ച വൈകിട്ട് 5.30ന് ഭർത്താവുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ താമസസ്ഥലത്ത് മിസൈൽ പതിക്കുകയായിരുന്നു.

ഇസ്രായേലിലെ ഗാസ അഷ്ക്ക ലോണിലാണ് സൗമ്യ താമസിച്ചിരുന്നത്. ആക്രമണം നടന്ന് ഏതാനും മിനിറ്റുകൾക്കകം അവിടെത്തന്നെ താമസിക്കുന്ന ബന്ധുവാണ് മരണവിവരം വീട്ടുകാരെ വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശൻ്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. കഴിഞ്ഞ ഏഴുവർഷമായി ഇഡ്രായേലിലാണ് ജോലി ചെയ്യുന്നത്. രണ്ടു വർഷം മുൻപാണ് അവസാനമായി നാട്ടിൽ വന്നത്.

Also Read:ലോക്ക് ഡൗൺ; നിയന്ത്രണങ്ങൾ കടുപ്പിച്ച് നെടുങ്കണ്ടം പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.