ETV Bharat / state

മലയാളം തോട്ടം തൊഴിലാളി സഹകരണസംഘം വായ്പാ വിതരണം നടത്തി - വായ്പാ വിതരണം നടത്തി

10,000 രൂപ മുതൽ 50,000 രൂപ വരെയാണ് തോട്ടം തൊഴിലാളികൾക്ക് വായ്പ നൽകിയത്. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് തോട്ടം മേഖല നിശ്ചലമായപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത് തൊഴിലാളികളാണ്

Malayalam Thottam Workers  Co-operative Society  മലയാളം തോട്ടം തൊഴിലാളി  സഹകരണസംഘം വായ്പാ വിതരണം നടത്തി  വായ്പാ വിതരണം നടത്തി  പലിശരഹിത വായ്പ
മലയാളം തോട്ടം തൊഴിലാളി സഹകരണസംഘം വായ്പാ വിതരണം നടത്തി
author img

By

Published : Jul 8, 2020, 6:40 PM IST

ഇടുക്കി: കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന തോട്ടംതൊഴിലാളി കുടുംബങ്ങൾക്ക് മലയാളം തോട്ടം തൊഴിലാളി സഹകരണസംഘത്തിന്‍റെ നേതൃത്വത്തിൽ പലിശരഹിത വായ്പ വിതരണം നടത്തി. 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് തോട്ടം തൊഴിലാളികൾക്ക് വായ്പ നൽകിയത്. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് തോട്ടം മേഖല നിശ്ചലമായപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത് തൊഴിലാളികളാണ്.

മലയാളം തോട്ടം തൊഴിലാളി സഹകരണസംഘം വായ്പാ വിതരണം നടത്തി

നിലവിൽ ഓൺലൈൻ പഠനം ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിന് പഠന ഉപകരണങ്ങൾ അടക്കം വാങ്ങാന്‍ പണമില്ലാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍. ഇതിനിടെയാണ് സഹകരണ സംഘം തൊഴിലാളികൾക്ക് സഹായവുമായി എത്തിയത്. ബാങ്കിന്‍റെ നേതൃത്വത്തിൽ ഒരു കുടുംബത്തിന് 10,000 രൂപ മുതൽ 50,000 രൂപവരെ പലിശരഹിത വായ്പ വിതരണം ചെയ്തു.

മുൻ എം.എൽ.എമാരായ ഇ.എം ആഗസ്തി, എ.കെ മണി എന്നിവർ ചേർന്ന് വായ്പാ വിതരണം നടത്തി. പൂപ്പാറ, ആനയിറങ്കൽ, പന്നിയാർ തുടങ്ങിയ പ്രദേശങ്ങളിലെ തൊഴിലാളികൾക്കാണ് ആദ്യഘട്ടത്തിൽ വായ്പ വിതരണം ചെയ്തത്. ബാങ്ക് പ്രസിഡന്‍റ് ഷാജി, വൈസ് പ്രസിഡന്‍റ് വില്യം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.