ETV Bharat / state

മാങ്കുളം ജലവൈദ്യുതി പദ്ധതി; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് എംഎം മണി - latest idukki

സാങ്കേതികത്വത്തിന്‍റെ പേര് പറഞ്ഞ് ഉദ്യോഗസ്ഥര്‍ വരുത്തുന്ന കാലതാമസമാണ് മാങ്കുളം ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യമാകുന്നത് വൈകാന്‍ കാരണമെന്ന് വൈദ്യുതി മന്ത്രി എംഎം മണി

mm mani  latest idukki  മാങ്കുളം ജലവൈദ്യുതി പദ്ധതി; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് എംഎം മണി
മാങ്കുളം ജലവൈദ്യുതി പദ്ധതി; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് എംഎം മണി
author img

By

Published : Mar 12, 2020, 3:49 AM IST

ഇടുക്കി: മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് വൈദ്യുതി മന്ത്രി എം എം മണി. കല്ലാര്‍ മാങ്കുളം റോഡിന്‍റെ നിര്‍മ്മാണോദ്ഘാടന വേളയിലായിരുന്നു മാങ്കുളം ജലവൈദ്യുതി പദ്ധതി സംബന്ധിച്ച് മന്ത്രിയുടെ പരാമര്‍ശം. സാങ്കേതികത്വത്തിന്‍റെ പേര് പറഞ്ഞ് ഉദ്യോഗസ്ഥര്‍ വരുത്തുന്ന കാലതാമസമാണ് പദ്ധതി നടത്തിപ്പ് വൈകാന്‍ കാരണമെന്ന് എംഎം മണി പറഞ്ഞു. മാങ്കുളം ജലവൈദ്യുതി പദ്ധതി വൈദ്യുതി വകുപ്പ് ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിയുമായി മുമ്പോട്ട് പോകുമെന്നും മന്ത്രി വൃക്തമാക്കി.

മാങ്കുളം ജലവൈദ്യുതി പദ്ധതി; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് എംഎം മണി

പദ്ധതി നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നതായും ഇത് സംബന്ധിച്ച പേപ്പറുകള്‍ റവന്യുവകുപ്പ് വഴി നീക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചതിനാല്‍ കാര്യങ്ങള്‍ അത്തരത്തില്‍ മുമ്പോട്ട് പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാങ്കുളം ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍ പോലും പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കാത്തതിനെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.