ETV Bharat / state

'മോനിങ് വാട.. ഞാൻ പരിഹരിച്ചു തരില്ലേ പ്രശ്‌നം' ആത്മഹത്യ ചെയ്യാൻ മല കയറിയ പെണ്‍കുട്ടിയെ അനുനയിപ്പിച്ച് പൊലീസ്... - പ്രണയ നൈരാശ്യം

അടിമാലി എസ്.ഐ സന്തോഷ് കെ.എമ്മിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്

adimali suicide attempt  love failure suicide attempt idukki  മലമുകളിൽ കയറി ആത്മഹത്യ ഭീഷണി  idukki news latest  പ്രണയ നൈരാശ്യം  പെണ്‍കുട്ടിയെ അനുനയിപ്പിച്ച് പൊലീസ്
മലമുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവതി, അനുനയിപ്പിച്ച് പൊലീസ്
author img

By

Published : Jun 8, 2022, 10:49 PM IST

Updated : Jun 11, 2022, 3:05 PM IST

ഇടുക്കി: കൊച്ചിങ്ങ് വന്നേ...മോനിങ് വാട.. മോള്‍ടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രശ്‌നമാണ് പരിഹരിക്കുന്നത്.. എസ്.ഐ സന്തോഷ് കെ.എമ്മിന്‍റെ സ്നേഹത്തോടെയുള്ള വിളിയിൽ ഒടുവിൽ ആത്‌മഹത്യ ശ്രമം ഉപേക്ഷിച്ച് യുവതി മലയിറങ്ങി.

പ്രണയ നൈരാശ്യത്തെ തുടർന്ന് മലമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച തലമാലി സ്വദേശിനിയെയാണ് അടിമാലി എസ്ഐയും സംഘവും അനുനയിപ്പിച്ച് താഴെയിറക്കിയത്. കുതിരയളക്കുടി മലമുകളില്‍ കയറിയ യുവതിയെ പ്രദേശവാസികള്‍ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.

ആത്മഹത്യ ചെയ്യാൻ മല കയറിയ പെണ്‍കുട്ടിയെ അനുനയിപ്പിച്ച് പൊലീസ്

തുടർന്ന് മലമുകളിലേക്ക് കയറി ചെന്ന എസ്.ഐ സന്തോഷ് കെഎമ്മിന്‍റെ സ്നേഹത്തോടെയുള്ള വാക്കുകളാണ് യുവതിയെ മടക്കിയെത്തിച്ചത്.

'എന്നോട് പറയ്‌ പ്രശ്‌നം എന്താണന്ന്. എന്ത് പ്രശ്‌മാണെങ്കിലും ഇതിന് പരിഹാരം നമ്മള്‍ ഉണ്ടാക്കി തരും. ..മോനിങ് വാട...പരിഹാരമില്ലാത്ത പ്രശ്‌നമുണ്ടോ... ഞാൻ പരിഹരിച്ചു തരില്ലേ പ്രശ്‌നം '' എസ്ഐ സന്തോഷ് കുമാറിന്‍റെ വാക്കുകളിൽ സനേഹവും ഉറപ്പും നിറഞ്ഞതോടെ ശ്രമം ഉപക്ഷിച്ച് യുവതി മടങ്ങിയെത്തുകയായിരുന്നു.

സുരക്ഷിതമായി മലയിറക്കിയ പെൺകുട്ടിയെ കൗൺസിലിംഗിന് അയച്ചു.

Last Updated : Jun 11, 2022, 3:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.