ഇടുക്കി: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി നിരത്തിലിറങ്ങുന്നവരെ പിടികൂടാന്‍ അടിമാലിയില്‍ ദേവികുളം സബ് കലക്ടര്‍ മിന്നല്‍ പരിശോധന നടത്തി. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് അടിമാലി മേഖലയില്‍ പുറത്തിറങ്ങുന്നവരുടെ എണ്ണമേറുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ദേവികുളം സബ് കലക്ടര്‍ പറഞ്ഞു. ദേശീയപാതകള്‍ കൂടിച്ചേരുന്ന സെന്‍റര്‍ ജങ്ഷനിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. അനാവശ്യമായി പുറത്തിറങ്ങിയവരില്‍ നിന്നും പിഴ ഈടാക്കി. ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെ നിരത്തിലിറങ്ങിയവര്‍ക്കും പിടി വീണു. റവന്യു സംഘത്തിന്‍റെ നേതൃത്വത്തില്‍ സബ് കലക്ടര്‍ അടിമാലിയില്‍ ഡ്രോണ്‍ പരിശോധനയും നടത്തി. ഈ പ്രവണത ആളുകള്‍ തുടരുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടര്‍ വ്യക്തമാക്കി.