ഇടുക്കി: ചെറുതോണി പാലത്തിന്‍റെ നിർമ്മാണം ലോക്ക്ഡൗണിനെ തുടർന്ന് പൂർണ്ണമായും നിലച്ചു. നിര്‍മ്മാണ വസ്തുക്കള്‍ കിട്ടാതായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. അടുത്തവര്‍ഷം പാലം പണി പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്. നിലവില്‍ തറ ഭാഗം മാത്രമാണ് പൂര്‍ത്തിയാക്കിയത്. തമിഴ്നാട് സ്വദേശികളാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടുകൂടി തൊഴിലാളികള്‍ പ്രവര്‍ത്തി നിര്‍ത്തി സ്വദേശത്തേക്കു മടങ്ങി. ഇതും പ്രതിസന്ധിയ്ക്ക് കാരണമായി.
ALSO READ: കൊവിഡ് : കിടപ്പ് രോഗികള്‍ക്കുള്ള വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി
ഇടുക്കി അണക്കെട്ടു തുറക്കേണ്ടിവന്നാല്‍ നിലവില്‍ തുടങ്ങിവെച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേടുപാട് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഈ ഭാഗത്തേക്ക് എത്തിയാല്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാകും. 20 കോടി രൂപയുടെ നിര്‍മ്മാണമാണ് ഇവിടെ നടക്കുന്നത്. പാലത്തിന്‍റെ ആദ്യ പ്ലാന്‍ മാറ്റിയതു സംബന്ധിച്ചുള്ള തര്‍ക്കവും നിര്‍മ്മാണത്തെ ബാധിച്ചു. തര്‍ക്കം പരിഹരിച്ചപ്പോള്‍ ലോക്ക്ഡൗണ്‍ വന്നത് വീണ്ടും തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ സമയത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കരാറുകാര്‍ ആവശ്യപ്പെടുന്നു.