ETV Bharat / state

ലോക്ക് ഡൗണ്‍ : രണ്ടാംദിനവും മൂന്നാറില്‍ കര്‍ശന വാഹന പരിശോധന തുടര്‍ന്ന് പൊലീസ് - മൂന്നാര്‍ വാര്‍ത്തകള്‍

ശനിയാഴ്ച്ച ടൗണില്‍ അനാവശ്യമായി ചുറ്റിത്തിരിഞ്ഞ ഒമ്പത് പേര്‍ക്കെതിരെ കേസ് എടുത്തു. 153 പേരെ താക്കീത് നല്‍കി വിട്ടയച്ചപ്പോള്‍ 53 പേര്‍ക്കെതിരെ പെറ്റി കേസ് രജിസ്റ്റര്‍ ചെയ്‌തു.

Lock down On the second day the police conducted a strict vehicle inspection in Munnar  police conducted a strict vehicle inspection in Munnar  Lock down munnar  ലോക്ക് ഡൗണ്‍; രണ്ടാംദിനവും മൂന്നാറില്‍ കര്‍ശന വാഹന പരിശോധന തുടര്‍ന്ന് പൊലീസ്  മൂന്നാറില്‍ കര്‍ശന വാഹന പരിശോധന തുടര്‍ന്ന് പൊലീസ്  മൂന്നാര്‍ വാര്‍ത്തകള്‍  ഇടുക്കി ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍
ലോക്ക് ഡൗണ്‍; രണ്ടാംദിനവും മൂന്നാറില്‍ കര്‍ശന വാഹന പരിശോധന തുടര്‍ന്ന് പൊലീസ്
author img

By

Published : May 9, 2021, 10:19 PM IST

ഇടുക്കി: സമ്പൂര്‍ണ ലോക്ക് ഡൗണിന്‍റെ ഭാഗമായി മൂന്നാറില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൊലീസ്. പരിശോധന ശക്തമായതോടെ മൂന്നാര്‍ ടൗണ്‍ നിശ്ചലമാണ്. ആളുകള്‍ നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ട്. ഞായറാഴ്ച കൂടിയായതിനാല്‍ നിരത്തില്‍ ഇറങ്ങിയ വാഹനങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. വിനോദ സഞ്ചാര മേഖലക്ക് പുറമെ ഞായറാഴ്ച വ്യാപാര മേഖലയും മൂന്നാറില്‍ നിശ്ചലമായി. ശനിയാഴ്ച ടൗണില്‍ അനാവശ്യമായി ചുറ്റിത്തിരിഞ്ഞ ഒമ്പത് പേര്‍ക്കെതിരെ കേസ് എടുത്തു. 153 പേരെ താക്കീത് നല്‍കി വിട്ടയച്ചപ്പോള്‍ 53 പേര്‍ക്കെതിരെ പെറ്റി കേസും രജിസ്റ്റര്‍ ചെയ്‌തു.

Also read: സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്,68 മരണം

കൃത്യമായി കാരണം ബോധിപ്പിക്കുന്നവര്‍ക്ക് മാത്രമേ പൊലീസ് തുടര്‍ യാത്ര അനുവദിക്കുന്നുള്ളു. അതിര്‍ത്തി മേഖലകളിലടക്കം ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശന ജാഗ്രതയും പരിശോധനയും തുടരുന്നുണ്ട്. അടിമാലി ടൗണും ഞായറാഴ്ച പൂര്‍ണമായി വിജനമായിരുന്നു. അവശ്യകാര്യങ്ങള്‍ക്കായി പോകുന്ന ചുരുക്കം വാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. ദേശീയപാതകളില്‍ പൊലീസ് വാഹന പരിശോധന തുടരുന്നുണ്ട്. മൂന്നാറും അടിമാലിയുമായി ചേര്‍ന്ന് കിടക്കുന്ന ഉള്‍മേഖലകളിലും ആളുകള്‍ ലോക്ക് ഡൗണിനോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.