ETV Bharat / state

തെരഞ്ഞെടുപ്പ് ആവേശത്തില്‍ ഇടുക്കി

author img

By

Published : Nov 14, 2020, 12:35 PM IST

ജില്ലയില്‍ 52 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളുമാണുള്ളത്

ഇടുക്കിയിൽ പ്രചരണ ചൂട്  ഇടുക്കിയിലും പ്രചരണച്ചൂടിൽ മുന്നണികൾ  ഇടുക്കിയിൽ പോരാട്ടത്തിനൊരുങ്ങി പാർട്ടികൾ  തദ്ദേശ തെരഞ്ഞെടുപ്പ്  local body election campaign  idukki campaign  idukki election campaign  local body election campaign idukki
ഇടുക്കിയിലും പ്രചരണച്ചൂടിൽ മുന്നണികൾ

ഇടുക്കി: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ മലയോര ജില്ലയായ ഇടുക്കിയും പ്രചരണച്ചൂടിലേക്ക്. ഇടുക്കിയില്‍ ഡിസംബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുക. ജില്ലയില്‍ 52 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളുമാണുള്ളത്. എട്ട് ബ്ലോക്ക് പഞ്ചായത്തും ഒരു ജില്ലാ പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് ജില്ല.

തൊടുപുഴ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, ഇളംദേശം, ദേവികുളം, അഴുത, അടിമാലി എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകള്‍. ഇതില്‍ ആറ് ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും 2015ല്‍ യുഡിഎഫ് ആണ് നേടിയത്. കൊവിഡ് ഭീഷണിയിലും മിക്ക പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.

കഴിഞ്ഞ വര്‍ഷം ജില്ലയിലെ 52 പഞ്ചായത്തുകളില്‍ 24 എണ്ണം യുഡിഎഫും 22 പഞ്ചായത്തുകൾ എല്‍ഡിഎഫുമാണ് ഭരിച്ചത്. മറ്റുള്ളവര്‍ ആറിടത്തും ഭരിച്ചു. 2010ല്‍ യുഡിഎഫിന് 40 പഞ്ചായത്തുകളില്‍ ഭരണം ഉണ്ടായിരുന്നു. കഴിഞ്ഞ തവണ 33 വാര്‍ഡുകളാണ് എന്‍ഡിഎ നേടിയത്. 48 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തേക്കുള്ള വോട്ട് നേടാനും എൻഡിഎക്ക് കഴിഞ്ഞു. തൊടുപുഴ മണ്ഡലത്തില്‍ 13 ഇടത്ത് വിജയിച്ചപ്പോള്‍ 17 ഇടത്ത് രണ്ടാം സ്ഥാനം നേടി. ദേവികുളം മണ്ഡലത്തില്‍ 8 ഇടത്ത് വിജയിച്ചപ്പോള്‍ 15 വാര്‍ഡില്‍ രണ്ടാമത്തെത്തി.

ഉടുമ്പന്‍ചോലയില്‍ നാലിടത്ത് വിജയിച്ചപ്പോള്‍ രണ്ടിടത്ത് രണ്ടാമതും ഇടുക്കിയില്‍ ഏഴ് ഇടത്ത് വിജയിച്ചപ്പോള്‍ മൂന്ന് ഇടത്ത് രണ്ടാം സ്ഥാനവും പീരുമേട് മണ്ഡലത്തില്‍ ഒരു വാര്‍ഡില്‍ ജയിച്ചപ്പോള്‍ 11 ഇടത്ത് രണ്ടാമതുമെത്തി. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ എട്ടിടത്തും കുമാരമംഗലം, വെള്ളിയാമറ്റം പഞ്ചായത്തുകളില്‍ രണ്ടിടത്ത് വീതവും കോടിക്കുളത്ത് ഒരു വാര്‍ഡിലും എന്‍ഡിഎ വിജയിച്ചു. ഇടമലക്കുടി പഞ്ചായത്തില്‍ മൂന്നിടത്തും വട്ടവടയില്‍ നാലിടത്തും കാന്തല്ലൂരില്‍ ഒരിടത്തും വിജയിച്ചു.

വണ്ടന്‍മേട് പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളും പാമ്പാടുംപാറയില്‍ ഒരു വാര്‍ഡിലും വിജയിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ രണ്ടിടത്തും അറക്കുളം പഞ്ചായത്തില്‍ രണ്ടിടത്തും കഞ്ഞിക്കുഴിയില്‍ ഒരു വാര്‍ഡിലും കുടയത്തൂരില്‍ രണ്ടിടത്തും വിജയിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ഒരു വാര്‍ഡും പാര്‍ട്ടി നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.