ഇടുക്കി: ഇടുക്കി ജില്ലയില്‍ മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കുമുള്ള ഉപതെരഞ്ഞടുപ്പ് പുരോഗമിക്കുന്നു. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ്, കഞ്ഞിക്കുഴി പഞ്ചായത്തിലെ 18-ാം വാര്‍ഡ്, കരുണാപുരം പഞ്ചായത്തിലെ 16-ാം വാര്‍ഡ് ഇളംദേശം ബ്ലോക്കിലെ വണ്ണപ്പുറം ഡിവിഷനിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്.
ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡിലേക്കുള്ള തെരെഞ്ഞടുപ്പ് ആരംഭിച്ചു. ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും വാര്‍ഡ് മെമ്പറുമായിരുന്ന റ്റി ജെ ഷൈന്‍റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് തെരഞ്ഞെടുപ്പ് സമയം ക്രമീകരിച്ചിരിക്കുന്നത്.
1372 വോട്ടര്‍മാരാണ് വാര്‍ഡില്‍ ഉള്ളത്. ശാന്തന്‍പാറ പത്തേക്കര്‍ വര്‍ക്ക് ഷെട്ടിലും, പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിലുമായി രണ്ട് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ സിപിഎം ആറ്, സിപിഐ മൂന്ന്, കോണ്‍ഗ്രസ് മൂന്ന് എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.
തെരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ലെങ്കിലും ചൂടേറിയ ത്രികോണ മത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഷാജു വാക്കോട്ടിലും സിപിഎം സ്ഥാനാര്‍ഥിയായി ഇകെ ഷാബു ഈന്തുങ്കലും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ ഡി ബിജുവുമാണ് മത്സരരംഗത്ത് ഉള്ളത്. നൂറ് ശതമാനം വിജയപ്രതീക്ഷയിലാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം സ്ഥാനാര്‍ഥികള്‍ പറഞ്ഞു. വാര്‍ഡ് നിലനിര്‍ത്തുവാന്‍ സിപിഎമ്മും, പിടിച്ചടക്കുവാന്‍ കോണ്‍ഗ്രസും ബിജെപിയും ശക്തമായ പ്രചാരണങ്ങളാണ് വാര്‍ഡില്‍ നടത്തിയത്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ പോളിങ് ഏഴുമണിക്ക് ആരംഭിച്ചു. 1369 വോട്ടര്‍മാര്‍ ഉള്ള വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മൂന്നുമുന്നണികളും ശക്തമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നത്. വരകുളം പൊന്നെടുത്താന്‍ എന്നിവിടങ്ങളിലായി രണ്ട് ബൂത്തുകള്‍ ആണ് വാര്‍ഡില്‍ ഉള്ളത്.
25 വര്‍ഷമായി യുഡിഎഫ് വിജയിക്കുന്ന വാര്‍ഡ് കൂടിയാണ് പതിനെട്ടാം വാര്‍ഡ്. യുഡിഎഫിലെ അമല്‍ സുരേഷ് രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫിലെ പിബി ദിനമണി, യുഡിഎഫിലെ ഷീബ ജയന്‍, ബിജെപി സ്വതന്ത്രനായി മത്സരിക്കുന്ന ചന്ദ്രന്‍ രാഘവന്‍ എന്നിവരാണ് മത്സര രംഗത്തുള്ളത്.
ഇളംദേശം ബ്ലോക്കിലെ വണ്ണപ്പുറം ഡിവിഷനിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വോട്ടെണ്ണല്‍ നാളെ(10.11.2022) രാവിലെ 10 മണിക്ക് ആരംഭിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ ജില്ലാ കലക്‌ടർ ഷീബ ജോര്‍ജ് അറിയിച്ചു.