ഇടുക്കി: വില്‍പ്പനക്കായി സൂക്ഷിച്ച മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. വെള്ളത്തൂവല്‍ സ്വദേശി ജോസാണ് (50) അടിമാലി എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഇന്നലെയാണ് (സെപ്‌റ്റംബര്‍ 30) സംഭവം.
24 ലിറ്റര്‍ മദ്യം ഇയാളില്‍ നിന്ന് കണ്ടെത്തി. ഡ്രൈ ഡേകളില്‍ വില്‍പ്പന നടത്താനായി സൂക്ഷിച്ച മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. വെള്ളത്തൂവല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ-മാംസ കടയിലെ കോള്‍ഡ് സ്റ്റോറേജിന്‍റെ മറവിലാണ് ഇയാള്‍ മദ്യകച്ചവടം നടത്തിയത്.
എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.