ETV Bharat / state

പന്നിയാർ പുഴയിലെ ഒഴുക്കിൽപ്പെട്ട് എൽഐസി ഏജൻ്റ് മരിച്ചു

ആനയിറങ്കൽ ഡാം തുറന്ന് വിട്ടതിനാൽ പന്നിയാർ പുഴയിൽ ശക്തമായ ഒഴുക്കായിരുന്നു. ഭാര്യ എൽസിയോടും ഇളയ മകൾ ശ്രേയയോടും ഒപ്പമാണ് ഫ്രാൻസിസ് പുഴയിൽ എത്തിയത്. ഇവരെ പുഴക്കരയിൽ ഇരുത്തിയ ശേഷമാണ് കുളിക്കാനായി ഇറങ്ങിയത്

പന്നിയാർ പുഴ  എൽഐസി ഏജൻ്റ്  ആനയിറങ്കൽ ഡാം  ശക്തമായ ഒഴുക്കായിരുന്നു  കുളിക്കാനായി ഇറങ്ങിയത്  മരിച്ചു
പന്നിയാർ പുഴയിലെ ഒഴുക്കിൽപ്പെട്ട് എൽഐസി ഏജൻ്റ് മരിച്ചു
author img

By

Published : May 5, 2020, 8:00 PM IST

ഇടുക്കി: പന്നിയാർ പുഴയിലെ ഒഴുക്കിൽപ്പെട്ട് എൽഐസി ഏജൻ്റ് മരിച്ചു. പുഴയില്‍ കുളിക്കാനിറങ്ങിയ മുരിക്കുംതൊട്ടി തലച്ചിറയിൽ ഫ്രാൻസിസ്( 52 ) ആണ് മരിച്ചത്. മുരിക്കുംതൊട്ടിയിലെ കൃഷിയിടത്തിൽ ജോലി കഴിഞ്ഞ് ഇല്ലിപാലത്തിന് സമീപം ചിറ്റുകുഴിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്.

പന്നിയാർ പുഴയിലെ ഒഴുക്കിൽപ്പെട്ട് എൽഐസി ഏജൻ്റ് മരിച്ചു

ആനയിറങ്കൽ ഡാം തുറന്ന് വിട്ടതിനാൽ പന്നിയാർ പുഴയിൽ ശക്തമായ ഒഴുക്കായിരുന്നു. ഭാര്യ എൽസിയോടും ഇളയ മകൾ ശ്രേയയോടും ഒപ്പമാണ് ഫ്രാൻസിസ് പുഴയിൽ എത്തിയത്. ഇവരെ പുഴക്കരയിൽ ഇരുത്തിയ ശേഷമാണ് കുളിക്കാനായി ഇറങ്ങിയത്. ഭാര്യയും മകളും നോക്കി നിൽക്കെയാണ് വെള്ളത്തിൽ മുങ്ങി പോയത്. ഇവർ ഒച്ചവെച്ച് സമീപവാസികളെ കൂട്ടി. സമീപവാസികളും ശാന്തമ്പാറ പൊലീസും നെടുങ്കണ്ടം ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിൽ ഒരു മണിക്കൂറിനു ശേഷം മൃതദേഹം കണ്ടെത്തി. മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലെക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.