ഇടുക്കി: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കുന്നതില്‍ യുവാക്കളുടെ പങ്കാളിത്തം കുറവെന്ന് റിപ്പോർട്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പേര് ചേര്‍ത്തവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ധരിച്ചിരിക്കുന്നതിനാലാണ് പങ്കാളിത്തം കുറയുന്നത്.
നിയസഭാ, ലോകസഭാ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി വീണ്ടും പേര് ചേര്‍ക്കേണ്ടതുണ്ട്. ഡിസംബര്‍ 31 വരെ ഉണ്ടായിരുന്ന വോട്ടര്‍ പട്ടിക പുതുക്കലില്‍ യുവാക്കളുടെ പങ്കാളിത്തം നാമമാത്രമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി പട്ടികയില്‍ പേരു ചേര്‍ത്തതിനാല്‍ ഇനി ആവശ്യമില്ല എന്ന ധാരണ മൂലമാണ് പലരും പേര് ചേര്‍ക്കാത്തത്. ജനുവരി 16 ഓടെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 25ന് ശേഷം പേര് ചേര്‍ക്കാന്‍ വീണ്ടും അവസരമുണ്ടാവും.