ഇടുക്കി: ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും എൽഡിഎഫ് മുന്നേറ്റം. യുഡിഎഫിന്‍റെ പക്കലായിരുന്ന അഞ്ച് പഞ്ചായത്തുകൾ തിരിച്ചു പിടിച്ചു. നെടുങ്കണ്ടം, ഇരട്ടയാർ, സേനാപതി, പാമ്പാടും പാറ, വണ്ടൻമേട് പഞ്ചായത്തുകളാണ് തിരിച്ചു പിടിച്ചത്.
കരുണാപുരത്ത് എട്ട് സീറ്റ് വീതം ഇരുമുന്നണികളും നേടി. നിലവിൽ എൽഡിഎഫിനൊപ്പമായിരുന്ന ശാന്തൻപാറ, രാജകുമാരി, രാജാക്കാട്, ഉടുമ്പൻചോല പഞ്ചായത്തുകൾ നിലനിർത്തി. ഉടുമ്പൻചോല മണ്ഡലത്തിൽ വൈദ്യുതി മന്ത്രി എംഎം മണി കൊണ്ടുവന്ന വികസനവും രാഷ്‌ട്രീയ മാറ്റങ്ങളും ഈ വിജയത്തിന് ബലമേകി.