ETV Bharat / state

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തി എൽഡിഎഫ് - എൽ.ഡി.എഫ്

ഇടുക്കി ജില്ലയിൽ നിന്നുള്ള എൽഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയേയും കാനം രാജേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളേയും കണ്ട് പ്രശ്‌ന പരിഹാരമാവശ്യപ്പെട്ടു.

ldf to resolve idukki land issue  ldf leaders  idukki land issue  ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ  ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ സർക്കാരിൽ സമ്മർദം ചെലുത്തി എൽ.ഡി.എഫ്  എൽ.ഡി.എഫ്  എൽഡിഎഫ് നേതാക്കള്‍
ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തി എൽ.ഡി.എഫ്
author img

By

Published : Apr 28, 2022, 4:29 PM IST

ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തി ഇടുക്കിയിലെ എൽഡിഎഫ് നേതൃത്വം. പ്രശ്‌നം ഉടനടി പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയടക്കം ഉറപ്പ് നല്‍കിയതായി നേതാക്കൾ പറഞ്ഞു. സമരരംഗത്തുണ്ടെങ്കിലും ഇടതിനൊപ്പം നിന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയെ ചേർത്തു പിടിച്ച നേതൃത്വം കോണ്‍ഗ്രസ്സിനേയും അതിജീവന പോരാട്ടവേദിയെയും രൂക്ഷമായി വിമര്‍ശിച്ചു.

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തി എൽ.ഡി.എഫ്

ഒരിടവേളക്കു ശേഷം ഇടുക്കിയില്‍ ഭൂപ്രശ്‌നങ്ങൾ ഉന്നയിച്ച് സമരം ശക്തമാകുന്ന സാഹചര്യത്തിലാണ് ജില്ലയിൽ നിന്നുള്ള എൽഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയേയും കാനം രാജേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളേയും കണ്ട് പ്രശ്‌ന പരിഹാരമാവശ്യപ്പെട്ടത്. ഭൂപ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം കാണുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി നേതാക്കൾ പറഞ്ഞു.

ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയ കോണ്‍ഗ്രസ്സിനൊപ്പം നില കൊള്ളുന്ന സംഘടനയാണ് അതിജീവന പോരാട്ടവേദി എന്നാണ് എൽഡിഎഫ് ഉന്നയിക്കുന്ന ആരോപണം. എന്നാൽ, പ്രത്യക്ഷ സമരവുമായി മുമ്പോട്ട് പോകുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയോട് അനുഭാവ പൂര്‍ണ്ണമായ നിലപാടാണ് എൽഡിഎഫിനുള്ളത്.

നേതാക്കളായ കെ.കെ ജയചന്ദ്രന്‍, കെ.കെ ശിവരാമന്‍, എം.എം മണി എംഎൽഎ, സിവി വര്‍ഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് എല്‍ഡിഎഫ് സംസ്ഥാന നേതൃത്വത്തെ നേരില്‍ കണ്ടത്. പ്രതിഷേധങ്ങൾക്കിടെ പ്രശ്‌ന പരിഹാരത്തിനായി എൽഡിഎഫ് നേതാക്കൾ തന്നെ സര്‍ക്കാരിൽ സമ്മർദം ചെലുത്തിയതോടെ നിയമ ഭേദഗതി വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് മലയോരജനത.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.