ETV Bharat / state

കരുണാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫിന്‍റെ ധർണ - കരുണാപുരം

എൽഡിഎഫ് കരുണാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പിഎൻ വിജയൻ ഉദ്ഘാടനം ചെയ്തു

ഇടുക്കി  idukki  karunapuram  mm mani  എൽഡിഎഫ്  കരുണാപുരം  ധർണ
കരുണാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫിന്‍റെ ധർണ
author img

By

Published : Sep 26, 2020, 4:01 AM IST

ഇടുക്കി: കരുണാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സർക്കാർ നൽകിയ പ്രാദേശിക വികസന ഫണ്ടുകൾ വിനിയോഗിക്കാത്ത ഭരണസമിതിയുടെ നിഷേധാത്മക നിലപാടിലും പ്രതിഷേധിച്ച് എൽഡിഎഫ് ധർണ നടത്തി.എൽഡിഎഫ് കരുണാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പിഎൻ വിജയൻ ഉദ്ഘാടനം ചെയ്തു.

കരുണാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫിന്‍റെ ധർണ

കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി വ്യാപക അഴിമതിയാണ് നടത്തുന്നതെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അഗം പി എൻ വിജയൻ പറഞ്ഞു.
സിപിഐ കരുണാപുരം ലോക്കൽ സെക്രട്ടറി ടി ആർ സഹദേവൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഐഎം നെടുങ്കണ്ടം ഏരിയ കമ്മിറ്റി സെക്രട്ടറി ടിഎം ജോൺ, ഏരിയാ കമ്മിറ്റി അംഗം വിസി അനിൽകുമാർ, സിപിഐ തൂക്കുപാലം ലോക്കൽ സെക്രട്ടറി രാജ്മോഹൻ, കെ ഡി ജെയിംസ് എന്നിവർ പ്രസംഗിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.