ഇടുക്കിയിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി അഡ്വക്കേറ്റ് ജോയിസ് ജോർജിന്‍റെ പ്രചാരണ പരിപാടികള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. അടിമാലിയിലെ വഴിയാത്രക്കാരെയും വ്യാപാരികളെയും ലക്ഷ്യമിട്ടാണ് ജോയിസ് ബുധനാഴ്ച പ്രചാരണത്തിനിറങ്ങിയത്. കനത്ത ചൂടിലും ആവേശം കെടാതെയാണ് ഇടത് സ്ഥാനാർഥി ഹൈറേഞ്ച് കവാടത്തിൽ എത്തിയത്.
വികസന തുടർച്ചക്ക് ഒരു വോട്ട് എന്നതാണ് ഇടതുപക്ഷ സ്ഥാനാർഥി അഡ്വക്കേറ്റ് ജോയിസ് ജോർജ് വോട്ടർമാർക്ക് മുമ്പിൽ വയ്ക്കുന്ന അഭ്യര്‍ഥന. രാവിലെ ആരംഭിച്ച അടിമാലി മേഖലയിലെ പ്രചാരണം വൈകുന്നേരം വരെ നീണ്ടു നിന്നു. പരമാവധി വേഗത്തിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കാൻ സ്ഥാനാർഥിക്കൊപ്പം പ്രവർത്തകരും കൂടി. കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡലത്തിലെ ചെറുതും വലുതുമായ വിഷയങ്ങളിൽ ഇടപെട്ട് വോട്ടർമാർക്കിടയിൽ ഒരാളായി പ്രവർത്തിച്ചതിന്റെ ആത്മവിശ്വാസമാണ് തനിക്കുള്ളതെന്ന് ജോയ്സ് ജോർജ് പറഞ്ഞു.