ETV Bharat / state

ബോഡിമേട്ടില്‍ ഉരുൾപൊട്ടൽ; ഗതാഗതം തടസ്സപ്പെട്ടു - കൊച്ചി - ധനുഷ്കോടി ദേശിയപാത

ബോഡിമേട്ടിന് സമീപം ചൂണ്ടലിൽ ഉരുൾപൊട്ടലിനെത്തുടർന്ന് മരങ്ങൾ കടപുഴകി വീണും കല്ലും മണ്ണും പതിച്ചും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

പേമാരിയെത്തുടർന്ന് ഉരുൾപൊട്ടൽ; ഗതാഗതം തടസ്സപ്പെട്ടു
author img

By

Published : Sep 15, 2019, 5:56 PM IST

Updated : Sep 15, 2019, 7:26 PM IST

ഇടുക്കി:ബോഡിമേട്ടിന് സമീപം ചൂണ്ടലിൽ ഉരുൾപൊട്ടലിനെത്തുടർന്ന് ദേശീയപാതയില്‍ രണ്ട് ഇരുചക്ര വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ശാന്തൻപാറ പൊലീസും ദേശീയപാതാവിഭാഗവും ചേർന്ന് ഏറെ ശ്രമകരമായാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണും കല്ലും നീക്കം ചെയ്‌ത് ഗതാഗതം പുനഃസ്ഥാപിച്ചത്.

ശനിയാഴ്‌ച ഉച്ചക്ക് ശേഷം രണ്ടര മുതൽ ഒന്നര മണിക്കൂറോളം ശക്‌തമായ പേമാരി ഉണ്ടാകുകയും വൈകിട്ട് നാല് മണിയോടെ ഉരുൾ പൊട്ടുകയും ചെയ്യുകയായിരുന്നു. നിരവധി വാഹനങ്ങളാണ് ഈ സമയം ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്നത്. നിരവധി കൃഷിയിടങ്ങളും നശിച്ചു. കൊച്ചി - ധനുഷ്കോടി ദേശിയപാതയുടെ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ മഴവെള്ളം ഒഴുകി പോകുന്നതിനുള്ള ഓടകളും കലിങ്കുകളും അടഞ്ഞു കിടന്നതാണ് കൂടുതൽ കൃഷിനാശം ഉണ്ടാകുവാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

മതികെട്ടാൻ ചോല വനമേഖലയിൽ മണിക്കൂറുകളോളം പേമാരിക്ക് സമാനമായ മഴ പെയ്തെങ്കിലും പൂപ്പാറ, ബോഡിമേട്ട്, ബി.എൽ റാവ് തുടങ്ങിയ സമീപ പ്രദേശങ്ങളിൽ കാര്യമായി മഴ പെയ്‌തില്ല.

ബോഡിമേട്ടില്‍ ഉരുൾപൊട്ടൽ; ഗതാഗതം തടസ്സപ്പെട്ടു

Intro:ബോഡിമെട്ടിന് സമീപം ചൂണ്ടലിൽ പേമാരിയെത്തുടർന്ന് ഉരുൾപോട്ടൽ. ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു. വാഹനങ്ങളിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ ഓടി രക്ഷപെട്ടു. മരങ്ങൾ കടപുഴകി വീണും, കല്ലും മണ്ണും പതിച്ചും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ശാന്തൻപാറ പോലീസിന്റെ നേതൃത്വത്തിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചു മണ്ണും കല്ലും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു നിരവധി കർഷകരുടെ കൃഷിയിടങ്ങളും നശിച്ചു
Body:കഴിഞ്ഞ ദിവസം രാവിലെ 11 മുതൽ മതികെട്ടാൻ ദേശീയോദ്യാനം ഉൾപ്പെടെയുള്ള പ്രദേശത്ത് മഴ പെയ്‌തിരുന്നു ഉച്ചക്ക് ശേഷം രണ്ടരമുതൽ ഒന്നര മണിക്കൂറോളം ശക്‌തമായ പേമാരി ഉണ്ടാകുകയും വൈകിട്ട് നാല് മണിയോടെ മലമുകളിൽ ഉരുൾ പൊട്ടുകയും, മലവെള്ളവും മണ്ണും, പാറക്കൂട്ടങ്ങളും വൻതോതിൽ ദേശീയപാതയിലേയ്ക്ക് പതിക്കുകയും ചെയ്‌തു. നിരവധി വാഹനങ്ങളാണ് ഈ സമയം ഇതുവഴി സഞ്ചരിച്ചിരുന്നത്. രണ്ട് ഇരുചക്ര വാഹനങ്ങൾക്ക് മീതേയ്ക്ക് മണ്ണ് പതിച്ചെങ്കിലും, അപകടം മനസിലാക്കി യാത്രക്കാർ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. ഉരുൾപൊട്ടലിനെ തുടർന്ന് പ്രഭു ,അറുമുഖം എന്നിവരുടെ കൃഷിയിടവും തകർന്നു ഇനിയും ശക്‌തമായ മഴ പെയ്യുമോ എന്ന ഭത്തോടെയാണ് പ്രദേശവാസികൾ കഴിയുന്നത്

ബൈറ്റ് 1 സേവ്യർ പ്രദേശവാസി

കൊച്ചി -ധനുഷ്കോടി ദേശിയപാതയുടെ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ മഴവെള്ളം ഒഴുകി പോകുന്നതിനുള്ള ഓടകളും കലിങ്കുകളും അടഞ്ഞു കിടന്നതാണ് കൂടുതൽ കൃഷിനാശം ഉണ്ടാകുവാൻ കാരണമെന്നും പ്രദേശവാസികൾ പറഞ്ഞു

ബൈറ്റ് 2 പ്രഭു Conclusion:നിരവധി മരങ്ങൾ കടപുഴകി റോഡിലേക്ക് പതിക്കുകയും ചെയ്തു. മതികെട്ടാൻ ചോല വനമേഖലയിൽ മണിക്കൂറുകളോളം പേമാരിക്ക് സമാനമായി മഴ പെയ്തുവെങ്കിലും പൂപ്പാറ, ബോഡിമെട്ട്, ബി. എൽ റാവ് തുടങ്ങിയ സമീപ പ്രദേശങ്ങളിൽ കാര്യമായി മഴ പെയ്തില്ല. തമിഴ്നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് റോഡിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി. ശാന്തൻപാറ എസ്.ഐ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ പൊലീസും, ദേശീയപാതാ വിഭാഗവും ചേർന്ന് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഏറെ ശ്രമകരമായാണ് തടസ്സങ്ങൾ നീക്കിയത്
Last Updated : Sep 15, 2019, 7:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.