ETV Bharat / state

ഉരുള്‍പൊട്ടൽ; കൃഷിയിടത്തില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യണമെന്നാവശ്യം

ഗ്യാപ് റോഡിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ മണല്‍ നിറഞ്ഞ് ബൈസണ്‍വാലി സൊസൈറ്റിമേട്ടിലെ ആദിവാസി കര്‍ഷകരുടെ ഏക്കര്‍ കണക്കിന് കൃഷിയിടമാണ് നശിച്ചത്.

ഗ്യാപ് റോഡ്  ഉരുള്‍പൊട്ടൽ  മണല്‍  കൃഷി  agricultural land  Landslide
ഉരുള്‍പൊട്ടൽ; കൃഷിയിടത്തിലടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യണമെന്നാവശ്യം
author img

By

Published : Oct 18, 2020, 3:41 PM IST

Updated : Oct 18, 2020, 4:37 PM IST

ഇടുക്കി: ഉരുള്‍പൊട്ടലിൽ കൃഷിയിടത്തില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാന്‍ നടപടിയില്ല. ഗ്യാപ് റോഡിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ മണല്‍ നിറഞ്ഞ് ബൈസണ്‍വാലി സൊസൈറ്റിമേട്ടിലെ ആദിവാസി കര്‍ഷകരുടെ ഏക്കര്‍ കണക്കിന് കൃഷിയിടമാണ് നശിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഗ്യാപ് റോഡിൽ ഉരുള്‍പൊട്ടലുണ്ടായത്.

ഏലവും വാഴയും അടക്കം ലക്ഷക്കണക്കിന് രൂപുടെ കൃഷിയാണ് നശിച്ചത്. കൃഷിനാശത്തിൽ പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കുന്നതിനും മണല്‍ നീക്കം ചെയ്യുന്നതിനും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു. അതേസമയം പഞ്ചായത്തിന് മണ്ണ് നീക്കം ചെയ്യുന്നതിൽ പരിമിതികളുണ്ടെന്നും സര്‍ക്കാര്‍ തലത്തില്‍ വേണ്ട ഇടപെടല്‍ ഉണ്ടാകണമെന്നും പഞ്ചായത്ത് അംഗം ലാലി ജോര്‍ജ്ജ് പറഞ്ഞു. മണല്‍ മൂടി സമീപത്തെ തോടും നികന്നിരിക്കുകയാണ്. സംരക്ഷണ ഭിത്തി നിര്‍മ്മിച്ചാല്‍ മാത്രമേ വരുന്ന മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കഴിയൂ.

Last Updated : Oct 18, 2020, 4:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.