ETV Bharat / state

ആനച്ചാല്‍ മുതുവാന്‍കുടിയില്‍ മണ്ണിടിച്ചിൽ; തൊഴിലാളി മരിച്ചു

author img

By

Published : Jul 4, 2022, 7:17 PM IST

ഉച്ചയ്‌ക്ക് ശേഷം മൂന്നരയോടെ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന് സമീപം മണ്‍തിട്ട ഇടിഞ്ഞ് വീണാണ് അപകടം

മണ്ണിനടിയിൽ പെട്ട് തൊഴിലാളി മരിച്ചു  landslide at Idukki Anachal and worker died  landslide at Idukki Anachal  കനത്ത മഴയിൽ മണ്ണിടിച്ചിൽ  ഇടുക്കി ആനച്ചാലിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു  The worker fell under the ground and died  Worker dies in Idukki landslide
ആനച്ചാല്‍ മുതുവാന്‍കുടിയില്‍ മണ്ണിടിച്ചിൽ; തൊഴിലാളി മരിച്ചു

ഇടുക്കി: ആനച്ചാല്‍ മുതുവാന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. മുതുവാന്‍കുടി സ്വദേശി കുഴിയാലില്‍ പൗലോസ് ആണ് മരിച്ചത്. ഉച്ചയ്‌ക്ക് ശേഷം മൂന്നരയോടെ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന് സമീപം മണ്‍തിട്ട ഇടിഞ്ഞ് വീണാണ് അപകടം.

ഇടുക്കി ആനച്ചാലിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

കെട്ടിടത്തിന് പുറക് വശത്തെ മണ്‍തിട്ട ഇടിഞ്ഞ് സമീപത്ത് ജോലി ചെയ്‌തിരുന്ന പൗലോസിന്‍റെ ദേഹത്ത് പതിക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൗലോസിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

പൗലോസിനൊപ്പം ജോലി ചെയ്‌തിരുന്ന നാല് തൊഴിലാളികളും പരിക്കേൽക്കാതെ രക്ഷപെട്ടു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.