ETV Bharat / state

ഭൂവിഷയത്തിൽ പരിഹാരമായില്ല; ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരമുഖത്തേക്ക്

ഭൂമി പതിവ് ചട്ട ഭേദഗതി ചെയ്യുന്നതിനൊപ്പം നിര്‍മാണ നിരോധനം പിന്‍വലിക്കുക, പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരം മുറിക്കുന്നതിന് അനുമതി നല്‍കി മുൻപ് ഇറക്കിയ ഉത്തരവ് പിഴവുകളില്ലാതെ വീണ്ടും ഇറക്കണം തുടങ്ങിയ ആവശ്യങ്ങളും ഹൈറേഞ്ച് സംരക്ഷണ സമിതി മുന്നോട്ട് വയ്ക്കുന്നു.

land issues in idukki  High Range Protection Committee  High Range Protection Committee protests  ഭൂവിഷയം  ഹൈറേഞ്ച് സംരക്ഷണ സമിതി  land issues news  ഭൂമി പതിവ് ചട്ടം 1964  ഭൂമി പതിവ് ചട്ടം 1964 വാർത്ത
ഭൂവിഷയത്തിൽ പരിഹാരമായില്ല; ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരമുഖത്തേക്ക്
author img

By

Published : Nov 13, 2021, 5:46 PM IST

ഇടുക്കി: ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനൊരുങ്ങി ഹൈറേഞ്ച് സംരക്ഷണ സമിതി. നവംബര്‍ 30ന് 101 കര്‍ഷകര്‍ പങ്കെടുക്കുന്ന ഉപവാസ സമരം നെടുങ്കണ്ടത്ത് സംഘടിപ്പിക്കാന്‍ സമിതി തീരുമാനിച്ചു.

ഭൂവിഷയത്തിൽ പരിഹാരമായില്ല; ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരമുഖത്തേക്ക്

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങളും പട്ടയ വിഷയങ്ങളും പരിഹരിക്കുന്നതിനും 1964ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനും നടപടി സ്വീകരിക്കുമെന്ന് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് തന്നെ ഉറപ്പ് നല്‍കിയുരുന്നതാണ്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടായിട്ടും പ്രശ്‌ന പരിഹാരം നീളുന്ന സാഹചര്യത്തിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്.

വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നത് വരെ ജനകീയ സമരവുമായി മുമ്പോട്ട് പോകാനാണ് സമിതിയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിലാണ് ഉപവാസ സമരം സംഘടിപ്പിക്കുന്നതെന്ന് സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു. ഭൂമി പതിവ് ചട്ട ഭേദഗതി ചെയ്യുന്നതിനൊപ്പം നിര്‍മാണ നിരോധനം പിന്‍വലിക്കുക, പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരം മുറിക്കുന്നതിന് അനുമതി നല്‍കി മുൻപ് ഇറക്കിയ ഉത്തരവ് പിഴവുകളില്ലാതെ വീണ്ടും ഇറക്കണം തുടങ്ങിയ ആവശ്യങ്ങളും സമിതി മുന്നോട്ട് വയ്ക്കുന്നു. ഇതോടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇടുക്കിയില്‍ ഭൂമി പ്രശനങ്ങളും പട്ടയവിഷയവും ചര്‍ച്ചയാകുകയാണ്.

Also Read: Mullaperiyar dispute: മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി 22ലേക്ക് മാറ്റി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.