ETV Bharat / state

കുരുവിളസിറ്റിയില്‍ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം - autorickshaw driver attack

കഞ്ചാവ് ഉപയോഗിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് മർദിച്ചത്.

കുരുവിളസിറ്റി  ഓട്ടോറിക്ഷാ ഡ്രൈവർക്ക് മർദനം  കുരുവിളസിറ്റിയില്‍ മർദനം  കഞ്ചാവ് ഉപയോഗം  Kuruvilla City autorickshaw driver attack  autorickshaw driver attack  Kuruvilla City
കുരുവിളസിറ്റിയില്‍ ഓട്ടോറിക്ഷാ ഡ്രൈവർക്ക് മർദനം
author img

By

Published : May 6, 2021, 10:38 AM IST

Updated : May 6, 2021, 11:11 AM IST

ഇടുക്കി: കുരുവിളസിറ്റിയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കഞ്ചാവ് ലഹരിയിലായിരുന്ന യുവാവ് മര്‍ദിച്ചതായി പരാതി. കുരുവിളസിറ്റി കപ്പിലാംകുടിയില്‍ ജോര്‍ജിനാണ് (48) മര്‍ദ്ദനം ഏറ്റത്. ഇന്നലെയാണ് സംഭവം ഉണ്ടായത്.

കുരുവിളസിറ്റിയില്‍ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം

ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലിരുന്ന് ചിലര്‍ കഞ്ചാവ് വലിക്കുന്നത് ജോര്‍ജിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നും കൃഷിയിടത്തില്‍ നിന്ന് പോകണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. എന്നാൽ മറ്റുള്ളവര്‍ പോയെങ്കിലും സമീപവാസിയായ യുവാവ് തന്നെ കാപ്പിവടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയയിരുന്നുവെന്ന് ജോർജ് പറഞ്ഞു. തലക്ക് മുറിവേറ്റ ജോര്‍ജ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.

Last Updated : May 6, 2021, 11:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.