ഇടുക്കി: കുളമാവ് അണക്കെട്ടില്‍ മീന്‍ പിടിക്കുവാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. ബിനു കെ കെയുടെ മൃതദേഹമാണ് ബുധനാഴ്‌ച 9.30യോട് കൂടി വേങ്ങാനം തലയ്ക്കൽ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും.
മത്സ്യ ബന്ധനത്തിനായി കുളമാവ് അണക്കെട്ടിൽ പോയ മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് ബിജു.കെ.കെ. (38), സഹോദരന്‍ ബിനു.കെ.കെ. (36) എന്നിവരെയാണ് ജൂലൈ 21ന് രാവിലെ മുതൽ കാണാതായത്. മീന്‍ പിടിക്കുന്നതിനായി കെട്ടിയ വല അഴിച്ചെടുക്കാനായാണ് ഇരുവരും ഡാമിലേക്ക് പോയത്. അന്നേ ദിവസം ഉച്ചക്ക് 12 മണിയായിട്ടും തിരിച്ച് എത്താത്തതിനാല്‍ വീട്ടുകാര്‍ക്ക് സംശയം തോന്നുകയും വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് നാല് മണിയോടെ കുളമാവിലുള്ളവര്‍ക്ക് അപകടത്തെപ്പറ്റി സൂചന ലഭിക്കുകയുമായിരുന്നു.
ഇരുവർക്കുമായി തെരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും കനത്ത മഴയും കാറ്റും മൂലം ഇരുവരെയും കണ്ടെത്താനായില്ല. തുടർന്ന് തൊടുപുഴ, മൂലമറ്റം അഗ്നിരക്ഷാസേന യൂണിറ്റുകളുടെ നേതൃത്വത്തില്‍ രണ്ട് സംഘം സ്‌കൂബ ടീം ഡാമില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു.
READ MORE: കുളമാവ് ഡാമിൽ കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി