ETV Bharat / state

ഉരുൾപൊട്ടലിൽപെട്ട് വിനോദസഞ്ചാരി കുടുംബം; രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ - കണ്ടക്ടർ

ഉരുൾപൊട്ടുന്നത് കണ്ട് കാറിൽ നിന്നിറങ്ങുന്നതിനിടെയാണ് ഗുജറാത്ത് സ്വദേശിയായ ബിപിൻ കുമാർ പട്ടേലും കുടുംബവും അപകടത്തിൽപെടുന്നത്. കെഎസ്ആർടിസി കണ്ടക്ടർ ജയ്‌സൺ ജോസഫ് രക്ഷകനായി എത്തുകയായിരുന്നു.

ksrtc bus conductor saved tourists from landslide in idukki  ksrtc bus conductor  ഉരുൾപൊട്ടലിൽപെട്ട് വിനോദസഞ്ചാരി കുടുംബം  ഉരുൾപൊട്ടൽ  landslide  landslide in idukki  idukki landslide  കെഎസ്ആർടിസി കണ്ടക്ടർ  കെഎസ്ആർടിസി  കണ്ടക്ടർ  ഉരുൾപൊട്ടലിൽപെട്ട വിംനോദസഞ്ചാരി കുടുംബ
ksrtc bus conductor saved tourists from landslide in idukki
author img

By

Published : Oct 17, 2021, 12:07 PM IST

Updated : Oct 17, 2021, 12:37 PM IST

ഇടുക്കി: ഉരുൾപൊട്ടലിൽപെട്ട വിനോദസഞ്ചാരി കുടുംബത്തിന് രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ. ഇടുക്കി പുല്ലുപാറയിൽ ഇന്നലെയാണ് സംഭവമുണ്ടായത്. ഉരുൾപൊട്ടുന്നത് കണ്ട് കാറിൽ നിന്നിറങ്ങുന്നതിനിടെയാണ് ഗുജറാത്ത് സ്വദേശിയായ ബിപിൻ കുമാർ പട്ടേലും കുടുംബവും അപകടത്തിൽപെടുന്നത്.

ALSO READ: സംസ്ഥാനത്ത് മഴ ശക്തമായി തുടരും; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇതിനിടെ കെഎസ്ആർടിസി കണ്ടക്ടർ ജയ്‌സൺ ജോസഫ് രക്ഷകനായി എത്തുകയായിരുന്നു. കുമളി- മുണ്ടക്കയം ദേശീയപാതയിലായിരുന്നു അപകടം. കാറിൽ ബിപിൻ കുമാർ പട്ടേലും ഭാര്യയും മകനും ഡ്രൈവറുമടങ്ങുന്ന സംഘമാണുണ്ടായത്. കുമളിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ഉരുൾപൊട്ടലിൽപെട്ടത്.

ഉരുൾപൊട്ടലിൽപെട്ട് വിനോദസഞ്ചാരി കുടുംബം; രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ

ഉടൻ തന്നെ ജയ്‌സൺ ജോസഫ് വെള്ളപ്പാച്ചിലിലേക്ക് ഇറങ്ങി ബിപിൻ കുമാറിനേയും കുടുംബത്തേയും ഡ്രൈവറേയും ബസിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. ഒഴുക്കിൽപ്പെട്ട മൂന്നംഗ കുടുംബവും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സാരമായി പരിക്കേറ്റ ഇവർ പീരുമേട് സർക്കാർ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്.

Last Updated : Oct 17, 2021, 12:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.