ETV Bharat / state

കൊവിഡ്‌ 19; ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങളില്‍ ആളൊഴിഞ്ഞു - കോവിഡ്‌ 19; ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ആളൊഴിഞ്ഞു

ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തിയിരുന്ന ശ്രീനാരായണപുരത്ത് നാമമാത്രമായ സഞ്ചാരികളാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ എത്തിയത്. വിദേശ സഞ്ചാരികളുടെ വരവ് പൂര്‍ണ്ണമായി നിലച്ചു.

കോവിഡ്‌ 19; ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ആളൊഴിഞ്ഞു  latest idukki
കോവിഡ്‌ 19; ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ആളൊഴിഞ്ഞു
author img

By

Published : Mar 13, 2020, 1:28 AM IST

ഇടുക്കി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജ്ജിതമാക്കിയതോടെ വിനോദ സഞ്ചാര മേഖലയില്‍ ഉൾപ്പെടെ നിയന്തണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. ഇതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിശ്ചലമായി. ഏറ്റവും കൂടുതല്‍ പേർ എത്തിയിരുന്ന ഹൈറേഞ്ചിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുന്ന അവസ്ഥയാണ്. ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തിയിരുന്ന ശ്രീനാരായണപുരത്ത് നാമമാത്രമായ സഞ്ചാരികളാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ എത്തിയത്. വിദേശ സഞ്ചാരികളുടെ വരവ് പൂര്‍ണ്ണമായി നിലച്ചു. വിനോദ സഞ്ചാര മേഖലയിലെ നിയന്ത്രണം കൊവിഡ് 19 തടയാന്‍ സഹായകരമായ നടപടിയാണ്. എന്നാല്‍ കാര്‍ഷിക മേഖല പൂര്‍ണ്ണമായി തകര്‍ന്ന ഇടുക്കിയില്‍ ഏക പ്രതീക്ഷയായ വിനോദ സഞ്ചാര മേഖല നിശ്ചലമായത് ജില്ലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണമായി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.