ETV Bharat / briefs

ഇടുക്കിയിലെ കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍ ; 8 പേരെ കാണാനില്ല - വെള്ളപ്പൊക്കം

ദേവികുളത്തും അറക്കുളം പഞ്ചായത്തിലും, വെള്ളിയാമറ്റം, ഇടവെട്ടി പഞ്ചായത്തുകളിലും ദുരാതാശ്വാസ ക്യാമ്പുകൾ

KOTTAYAM RAIN UPDATES  RAIN UPDATES  RAIN  ഇടുക്കി ജില്ലയിൽ കനത്തമഴ  ശക്‌തമായ മഴ  മൂന്നാർ ഗ്യാപ്പ് റോഡ്  തൊഴിലുറപ്പ് ജോലികള്‍  ജില്ലാ കലക്‌ടര്‍  ഉരുള്‍പൊട്ടല്‍  വെള്ളപ്പൊക്കം  ഓറഞ്ച് ബുക്ക് 2021
ഇടുക്കി ജില്ലയിൽ കനത്തമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു, തൊടുപുഴ ടൗണിൽ വെള്ളം കയറി
author img

By

Published : Oct 16, 2021, 3:23 PM IST

Updated : Oct 16, 2021, 10:33 PM IST

ഇടുക്കി : ശക്തമായ മഴയെത്തുടര്‍ന്ന് കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലില്‍ എട്ട് പേരെ കാണാനില്ല. ഏഴ് വീടുകൾ ഒലിച്ചുപോയതായും വിവരമുണ്ട്. എൻ.ഡി.ആർ.എഫ് സംഘം സംഭവസ്ഥലത്തേക്ക്‌ തിരിച്ചു. കൊക്കയാർ മേഖല ഒറ്റപ്പെട്ടിരിക്കുകയാണ്. ശക്‌തമായ മഴയും മണ്ണിടിച്ചിലും തുടരുന്നു. ഇതുമൂലം രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.

ഇടുക്കിയിലെ കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍ ; 8 പേരെ കാണാനില്ല

അതേസമയം കാഞ്ഞാര്‍ - മണപ്പാടി റോഡിലെ മൂന്നുങ്കവയലിന് സമീപം തോട് കര കവിഞ്ഞുണ്ടായ കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാല്‍പുത്തന്‍പുരയില്‍ നിമ കെ വിജയന്‍ (31) എന്നിവരാണ് മരിച്ചത്.

ശക്തമായ മലവെള്ളപാച്ചിലില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കലുങ്കില്‍ നിന്നും തോട്ടിലേക്ക് പതിക്കുകയായിരുന്നു. കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും വാഹനം വഴുതി തോട്ടിലേക്ക് വീണതാണ് അപകടകാരണം .പാലത്തിൽ നിന്നും ഒരു കിലോമീറ്റർ താഴെ നിന്നാണ് വാഹനവും മൃതദേഹങ്ങളും കണ്ടെത്തിയത്.

മൂന്നുങ്കവയലിന് സമീപം തോട് കര കവിഞ്ഞുണ്ടായ കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ യാത്രികർ മരിച്ചു

സംഭവമറിഞ്ഞ് എത്തിയ കാഞ്ഞാര്‍ പൊലീസും മൂലമറ്റം അഗ്നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടേയും മൃതദേഹങ്ങളും കാറും കണ്ടെത്തിയത്. അപകടം നടന്ന സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശനം നടത്തി.

മൂന്നാർ മേഖലയിൽ കനത്തമഴ

അടിമാലി, മൂന്നാര്‍ മേഖലകളിലും പരക്കെ മഴ. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നു. സമീപമേഖലകളിലെ അണക്കെട്ടുകളായ പൊന്‍മുടി, ചെങ്കുളം, മാട്ടുപ്പെട്ടി അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. ജാഗ്രതാനടപടിയുടെ ഭാഗമായി ദേവികുളം ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തി.

രാത്രികാല യാത്രാനിരോധനം നീട്ടി

ജില്ലയില്‍ നിലവിലുണ്ടായിരുന്ന രാത്രികാല യാത്രാനിരോധനം ഒക്‌ടോബർ 20 വരെ നീട്ടിയതായും ജില്ല കലക്‌ടര്‍ അറിയിച്ചു. ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ താലൂക്ക് തല ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലാണ്.

ഇത് മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തണം. ഡാമുകളുടെ റൂള്‍കർവുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളില്‍ നേരത്തേതന്നെ തയ്യാറെടുപ്പുകള്‍ നടത്താനും കെഎസ്‌ഇബി, ഇറിഗേഷന്‍, കെഡബ്ല്യു വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നത് പ്രത്യേകം നിരീക്ഷിക്കാനും നിർദേശം നൽകി.

ക്യാമ്പുകൾ കൊവിഡ് മാനദണ്ഡം പാലിച്ച്

അറക്കുളം പഞ്ചായത്തില്‍ രണ്ടും, വെള്ളിയാമറ്റം, ഇടവെട്ടി പഞ്ചായത്തുകളില്‍ ഒന്ന് വീതവും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വീട് പൂര്‍ണ്ണമായും തകര്‍ന്നവരേയും അപകട ഭീഷണിയില്‍ കഴിയുന്നവരെയും ഇവിടേക്ക് മാറ്റി താമസിപ്പിക്കുമെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു. ദേവികുളത്തും ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ രേഖ 'ഓറഞ്ച് ബുക്ക് 2021'ന് അനുസൃതമായി ജില്ലയില്‍ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.

ആവശ്യമായ ഘട്ടങ്ങളില്‍ ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി താമസിപ്പിക്കും. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങൾ പാലിച്ചായിരിക്കണം ക്യാമ്പുകളുടെ പ്രവര്‍ത്തനം. താലൂക്ക് കണ്‍ട്രോള്‍ റൂമുകളും, ജില്ല കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ സജ്ജമാണ്‌.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ജില്ലയിൽ ബോട്ടിങ് കയാക്കിങ് തുടങ്ങിയ വിനോദ സഞ്ചാരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. മാട്ടുപ്പെട്ടി ബോട്ടിങ് സെന്‍ററില്‍ മഴയെ തുടര്‍ന്ന് ബോട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ശനിയാഴ്ച്ച രാവിലെ ബോട്ടിങ് നടത്തിയെങ്കിലും മഴ കനത്തതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു.

ALSO READ : കേരളത്തില്‍ പ്രളയമഴ പെയ്‌തിറങ്ങുന്നു, ജാഗ്രത വേണമെന്ന് നിർദ്ദേശം

അടിമാലി രാജാക്കാട് റോഡില്‍ വെള്ളത്തൂവലിന് സമീപം വീടിന്‍റെ മുറ്റമിടിഞ്ഞ് റോഡില്‍ പതിച്ച് യാത്രാതടസം നേരിട്ടു. അതേസമയം പകല്‍ കനത്തുപെയ്ത മഴക്ക് വൈകുന്നേരത്തോടെ നേരിയ ശമനമുണ്ടായി. മഴ തുടരുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഉള്‍പ്പടെ ജാഗ്രത പുലര്‍ത്തിപ്പോരുകയാണ്. മഴ തുടരുന്നത് തോട്ടം മേഖലയിലും മലയോര മേഖലയിലും ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ജില്ലയില്‍ ശക്തമായ മഴയും ഉരുള്‍ പൊട്ടല്‍ ഭീഷണിയും ഉള്ളതിനാലും, മരങ്ങള്‍ ഒടിഞ്ഞുവീഴാന്‍ സാധ്യത ഉള്ളതിനാലും തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തി വയ്ക്കാന്‍ ജില്ല കലക്‌ടര്‍ നിര്‍ദേശം നല്‍കി.

തോട്ടം മേഖലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് മരങ്ങൾ ഒടിഞ്ഞുവീഴുന്നതിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് നിർത്തിവയ്ക്കാനും നിർദേശമുണ്ട്.

Last Updated : Oct 16, 2021, 10:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.