ETV Bharat / state

പാലായില്‍ ഇടിമിന്നലില്‍ വീട്ടിലെ ഇന്‍റര്‍ലോക്ക് കട്ടകൾ പൊട്ടിത്തെറിച്ചു ; വന്‍ നാശനഷ്‌ടം - പാലാ

കോട്ടയം പാലാ ഭരണങ്ങാനത്ത് ഇടിയേറ്റതിനെ തുടർന്ന് ഇരുനില വീട്ടിലെ ഇന്‍റര്‍ലോക്ക് കട്ടകൾ പൊട്ടിത്തെറിച്ചു, ജില്ലയിലെ മറ്റിടങ്ങളിലും നാശനഷ്‌ടം

Kottayam  Pala  heavy lightening  Massive Damages  ഇടിമിന്നലിനെ തുടര്‍ന്ന്  ഇന്‍റര്‍ലോക്ക്  ഇന്‍റര്‍ലോക്ക് കട്ടകൾ പൊട്ടിത്തെറിച്ചു  നാശനഷ്‌ടം  കോട്ടയം  പാലാ  ഇരുനില
ഇടിമിന്നലിനെ തുടര്‍ന്ന് വീടിലെ ഇന്‍റര്‍ലോക്ക് കട്ടകൾ പൊട്ടിത്തെറിച്ചു; വന്‍ നാശനഷ്‌ടം
author img

By

Published : Nov 27, 2022, 10:57 PM IST

കോട്ടയം: പാലാ ഭരണങ്ങാനത്ത് ഇടിമിന്നലില്‍, ഇരുനില വീട്ടില്‍ മുറ്റത്ത് പാകിയ ഇന്‍റര്‍ലോക്ക് കട്ടകൾ പൊട്ടിത്തെറിച്ചു. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപാറയിൽ പരേതനായ റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥന്‍ തറപ്പേൽ ജോസഫ് കുരുവിളയുടെ വീട്ടിലാണ് കനത്ത നാശനഷ്ടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മുറ്റത്തെ ഇന്‍റര്‍ലോക്ക് കട്ടകൾ പൊട്ടിത്തെറിച്ച് ഉയർന്നു പൊങ്ങി രണ്ടാം നിലയിലെ ഓടിൽ വീണ് ഈ ഭാഗവും തകർന്നിട്ടുണ്ട്.

വീടിന്‍റെ മതിൽ പൂർണമായും മിന്നലേറ്റ് തകർന്നിരിക്കുകയാണ്. ഇന്‍റര്‍ലോക്ക് കട്ടകൾ പൊട്ടിത്തെറിച്ച് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ വീണ് വാഹനത്തിനും തകരാർ പറ്റിയിട്ടുണ്ട്. വൈകീട്ട് മൂന്നേ മുക്കാലോടെ മഴയെ തുടർന്നാണ് ഇടിവെട്ടിയത്. വീട്ടിലെ വൈദ്യുതി ബന്ധങ്ങൾ മുഴുവൻ കത്തിനശിച്ചു. സംഭവത്തില്‍ വീട്ടുകാർ പഞ്ചായത്ത്, വില്ലേജ് അധികാരികളെ വിവരമറിയിച്ചിട്ടുണ്ട്.

കോട്ടയം മീനടത്തും ഇടിമിന്നലിൽ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 11ാം വാർഡിൽ മറ്റപ്പള്ളിൽ സിജുവിന്‍റെ വീടിന്‍റെ ഭിത്തികൾക്ക് വിള്ളൽ വീണു. ജനൽ ചില്ലുകള്‍ തകര്‍ന്നു. പുരയിടത്തിലെ മരവും കത്തിനശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.