ETV Bharat / state

കൂടത്തായി കൊലപാതകം; ജോളിയുടെ കട്ടപ്പനയിലെ വീട്ടിലും അന്വേഷണം

കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണ സംഘം ജോളിയുടെ കുടുംബാംഗങ്ങളുടെയും ജ്യോത്സ്യന്‍റെയും മൊഴിയെടുത്തു. കട്ടപ്പനയിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായ മൊഴി രേഖപ്പെടുത്തിയത്.

കൂടത്തായി കൊലപാതകം: കട്ടപ്പനയിലെ ജോളിയുടെ തറവാട് വീട്ടിൽ അന്വേഷണം
author img

By

Published : Oct 14, 2019, 8:53 PM IST

Updated : Oct 14, 2019, 10:23 PM IST

ഇടുക്കി: കൂടത്തായി കൊലപാതക കേസില്‍ അന്വേഷണ സംഘം മുഖ്യപ്രതി ജോളിയുടെ കട്ടപ്പനയിലെ തറവാട് വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. തുടര്‍ന്ന് ജോളിയുടെ മൂന്ന് സഹോദരങ്ങളുടെയും മൊഴി രേഖപ്പെടുത്തി. അറസ്റ്റിലാകുന്നതിന് രണ്ടാഴ്‌ച മുമ്പ് ജോളി കട്ടപ്പനയിലെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സി.ഐ വിനേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ചോദിച്ചറിഞ്ഞത്. ജോളിക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നോയെന്നും അന്വേഷണ സംഘം ആരാഞ്ഞു. വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ ജോളിക്ക് കുടുംബാംഗങ്ങളില്‍ നിന്ന് സഹായം ലഭിച്ചതായുള്ള വിവരങ്ങളിലും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തി.

കൂടത്തായി കൊലപാതകം; ജോളിയുടെ കട്ടപ്പനയിലെ വീട്ടിലും അന്വേഷണം

ആവശ്യമെങ്കില്‍ കുടുംബാംഗങ്ങളില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും. കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ കണ്ട ഏലസ് നല്‍കിയത് ആരാണെന്ന് കണ്ടെത്താനായി കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്‌ണകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. റോയിയും ജോളിയും തന്നെ വന്ന് കണ്ടതായി ഓര്‍ക്കുന്നില്ലെന്ന് കൃഷ്‌ണകുമാര്‍ പ്രതികരിച്ചു. ജോളി പഠിച്ച നെടുങ്കണ്ടത്തെ കോളജിലും അന്വേഷണ സംഘം തെളിവെടുത്തു. കഴിഞ്ഞ ദിവസം രാജകുമാരിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ജോളിയുടെ സഹോദരി ഭര്‍ത്താവ് ജോണിയെ ചോദ്യം ചെയ്‌തിരുന്നു.

Intro:കൂടത്തായി കൂട്ടക്കൊലക്കേസിൽ അന്വേഷണ സംഘം ജോളിയുടെ കുടുംബാഗങ്ങളുടെയെും ,ജോത്സ്യന്റെയും മൊഴിയെടുത്തു. കട്ടപ്പനയിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായ മൊഴി രേഖപ്പെടുത്തിയത്.Body:

വി.ഒ

കട്ടപ്പനയിലെ ജോളിയുടെ തറവാട് വീട്ടിലെത്തിയ അന്വേഷണ സംഘം മാതാപിതാക്കളില്‍ നിന്നാണ് ആദ്യം മൊഴിയെടുത്തത്. തുടര്‍ന്ന് മൂന്ന് സഹോദരങ്ങളുടെയും മൊഴി രേഖപ്പെടുത്തി. അറസ്റ്റിലാകുന്നതിന് രണ്ടാഴ്ച മുമ്പ് ജോളി കട്ടപ്പനയിലെത്തിയതുമായി ബന്ധപ്പെട്ടാണ് സിഐ വിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം ചോദിച്ചറിഞ്ഞത്. ജോളിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നോ എന്നതും അന്വേഷണ സംഘം ആരാഞ്ഞു. കൂടാതെ , വ്യാജ ഒസിയത്ത് ഉണ്ടാക്കാന്‍ ജോളിക്ക് കുടുംബാഗങ്ങളില്‍ നിന്ന് സഹായം ലഭിച്ചതായുള്ള വിവരങ്ങളിലും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തി. ആവശ്യമെങ്കില്‍ കുടുംബാഗങ്ങളില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും. കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ കണ്ട ഏലസ് നല്‍കിയത് ആരാണെന്ന് കണ്ടെത്താനായി കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. റോയിയും ,ജോളിയും തന്നെ വന്ന് കണ്ടതായി ഓര്‍ക്കുന്നില്ലെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു.

ബൈറ്റ്

കൃഷ്ണകുമാര്‍
(ജ്യോത്സ്യൻ )

ജോളി പഠിച്ച നെടുങ്കണ്ടത്തെ കോളേജിലും അന്വേഷണ സംഘം തെളിവെടുത്തു. Conclusion:കഴിഞ്ഞ ദിവസം രാജകുമാരിയിലെത്തിയ അന്വേണ ഉദ്യോഗസ്ഥര്‍ ജോളിയുടെ സഹോദരി ഭര്‍ത്താവ് ജോണിയെ ചോദ്യം ചെയ്തിരുന്നു..

ETV BHARAT IDUKKI
Last Updated : Oct 14, 2019, 10:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.