ETV Bharat / state

ടോറസ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം

തിങ്കളാഴ്‌ച രാത്രിയിലുണ്ടായ സംഭവത്തില്‍ നേര്യമംഗലം സ്വദേശികളാണ് മരിച്ചത്

ടോറസ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു  ടോറസ് ലോറി അപകടം  torres lorry accident in kochi  Kochi todays news
ടോറസ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേർ മരിച്ചു
author img

By

Published : Jan 25, 2022, 8:53 AM IST

Updated : Jan 25, 2022, 9:13 AM IST

ഇടുക്കി: ടോറസ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നേര്യമംഗലം സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രിയിലാണ് സംഭവം.

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വാളറകുത്തിനും ചീയപ്പാറയ്ക്കും ഇടയിലാണ് അപകടം. അടിമാലിയിൽ നിന്നും കോതമംഗലത്തേക്ക് വരിയായിരുന്ന ലോറി 300 അടി താഴ്‌ചയിലേക്കാണ് മറിഞ്ഞത്. മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷപ്രവർത്തനങ്ങൾക്ക് ഒടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുക്കാനായത്.

ALSO READ: മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഗവർണർ അയഞ്ഞു; സർവകലാശാല ഫയലുകൾ വീണ്ടും നോക്കി തുടങ്ങി

ഹൈവേ പൊലീസും നാട്ടുകാരും വനപാലകരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വനമേഖലയായതിനാലും റോഡിൽനിന്ന് വളരെ അകലെയായതിനാലും രക്ഷാപ്രവർത്തനം ദുഷ്‌കരമായി. രണ്ടുപേരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

Last Updated : Jan 25, 2022, 9:13 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.