ഇടുക്കി : മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായിരുന്ന കെഎം മാണിയുടെ ചരമദിനം ഇനിമുതല്‍ കേരള കോണ്‍ഗ്രസ് സ്‌മൃതി ദിനമായി ആചരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇത് പാര്‍ട്ടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തും. ആദ്യ സ്മൃതി ദിനാചരണം ഏപ്രില്‍ ഒമ്പതിന് തിരുനക്കര മൈതാനിയില്‍ സംഘടിപ്പിക്കും.
സംസ്ഥാനത്തുടനീളമുള്ള വാര്‍ഡ് കമ്മിറ്റികളില്‍ നിന്നടക്കം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാണ് ഇത്തവണ സ്മൃതി ദിനം നടത്തുക. ഇടുക്കി രാജാക്കാട്ട് പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റിന്‍.
കേരള കോണ്‍ഗ്രസ് ഇല്ലാതായെന്ന് പറഞ്ഞ് പുച്ഛിച്ചവര്‍ നിരവധിയുണ്ട്. അവർക്കുള്ള മറുപടിയാണ് ഇന്നത്തെ പാര്‍ട്ടി. മാണിസാറ്‍ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു. നിരവധി ആളുകള്‍ ഇന്ന് പാര്‍ട്ടിയിലേയ്ക്ക് എത്തുന്നുണ്ട്.
also read: 21 പുതിയ സൈനിക സ്‌കൂളുകൾക്ക് കൂടി അംഗീകാരം; എറണാകുളത്തും സൈനിക സ്‌കൂൾ
നിയമസഭയിലും, ലോക്‌സഭയിലും, രാജ്യസഭയിലും പാര്‍ട്ടി ചെയര്‍മാന്‍ അടക്കം പ്രതിനിധികളായുള്ള പ്രസ്ഥാനമാകാനും മുന്നണിയിലെ പ്രധാന ഘടക കക്ഷികളിലൊന്നാകാനും കഴിഞ്ഞിട്ടുണ്ടെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.