ETV Bharat / state

മൂന്നാറിനെ പൊലീസ് സുന്ദരമാക്കും

ആദ്യഘട്ടം പൂന്തോട്ട നിർമാണം പൊലീസ് സേനയുടെ നേതൃത്വത്തില്‍.

മൂന്നാറില്‍ സൗന്ദര്യവത്ക്കരണം
author img

By

Published : Sep 3, 2019, 10:43 AM IST

Updated : Sep 3, 2019, 11:31 AM IST

മൂന്നാര്‍: മൂന്നാറില്‍ സൗന്ദര്യവത്ക്കരണ പരിപാടികള്‍ക്ക് തുടക്കം. ആദ്യ ഘട്ടത്തില്‍ പൊലീസ് സേനയുടെ നേതൃത്വത്തിൽ പൂന്തോട്ട നിർമാണമാണ് നടക്കുന്നത്. പഴയ മൂന്നാര്‍ മുതല്‍ മൂന്നാര്‍ ടൗൺ വരെയുള്ള ഭാഗത്താണ് പൂന്തോട്ടം നിര്‍മിക്കുന്നത്. ആർഒ ജംഗ്ഷനില്‍ ആദ്യ പൂന്തോട്ടം നിർമിക്കും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം പാതയോരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയാനാകുമെന്നും അധികൃതര്‍ കരുതുന്നു.

മൂന്നാറില്‍ സൗന്ദര്യവത്ക്കരണം തുടങ്ങി

വിവിധ സംഘടനകള്‍, ഏജന്‍സികള്‍, സ്‌കൂളുകള്‍ തുടങ്ങിയവയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. പൂന്തോട്ട നിർമ്മാണത്തിന്‍റെ ആദ്യഘട്ട ജോലികൾ ആരംഭിച്ചതായി മൂന്നാര്‍ ഡിവൈ.എസ്.പി പി. രമേഷ്‌കുമാർ പറഞ്ഞു. ഓണത്തിന് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും മൂന്നാറിലെ ജനപ്രതിനിധികളുടേയും പൊതുപ്രവര്‍ത്തകരുടേയും സഹായമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പോലീസ് സേനയുടെ നേതൃത്വത്തിൽ മൂന്നാറിൽ പൂന്തോട്ട നിർമ്മാണത്തിന് തുടക്കമായി.Body:മൂന്നാര്‍ ആര്‍ ഒ ജംഗ്ഷനിലാണ് ആദ്യ പൂന്തോട്ടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്.
പഴയമൂന്നാര്‍ മുതല്‍ മൂന്നാര്‍ ടൗൺ വരെയുള്ള ഭാഗത്ത് ആദ്യഘട്ടത്തിൽ സൗന്ദര്യവൽക്കരണം നടത്തും. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം പാതയോരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതിന് തടയിടുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. വിവിധ സംഘടനകള്‍, ഏജന്‍സികള്‍, സ്‌കൂളുകള്‍ തുടങ്ങിയവയും പദ്ധതിയുമായി സഹകരിക്കും. പൂന്തോട്ട നിർമ്മാണത്തിന്റെ ആദ്യഘട്ട ജോലികൾ ആരംഭിച്ചതായി മൂന്നാര്‍ ഡി വൈ എസ് പി
പി രമേഷ്‌കുമാർ പറഞ്ഞു.

ബൈറ്റ്

പി രമേഷ് കുമാർ
ഡി വൈ എസ് പിConclusion:ഓണത്തോട് അനുബന്ധിച്ച് ജനപങ്കാളിത്തത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പദ്ധതി വിജയിപ്പിക്കുന്നതിനായി പൊലീസിന് പൂര്‍ണ്ണ പിന്തുണ നല്‍കി ജനപ്രതിനിധികളും മൂന്നാറിലെ പൊതുപ്രവര്‍ത്തകരും രംഗത്തുണ്ട്.

അഖിൽ വി ആർ
ദേവികുളം
Last Updated : Sep 3, 2019, 11:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.